.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: May 2008

Tuesday, May 6, 2008

ആരാധന

തളിരുകള്‍ തെളിയുന്ന പൂവണിസ്സാരി
ലളിതേ! നീയലസമായങ്ങനെ ചുറ്റി

ഒരു ജലദേവത പോലെന്‍റെ മുന്നില്‍
അടിവച്ചടിവച്ചണഞ്ഞിങ്ങു നില്‍പു

മധുരിതമീമന്ദഹാസത്താല്‍ നീയെന്‍
ഹൃദയത്തിലിന്നാകെക്കുളിരേകിടുന്നു

കവിതകള്‍ നീളുമാക്കടമിഴിയിങ്കല്‍
നിഴലിട്ടു നില്‍ക്കുന്നെന്‍ ഭാവനയാകെ.

അഴകാര്‍ന്നു, ചുരുളാര്‍ന്നൊരളകങ്ങള്‍ മെല്ലെ
അനുനയം ചൊല്ലുന്നു കവിളോടു നിന്‍റെ.

മമ ജീവനായികേ! മതിവരുവോളം
നുകരട്ടെ ഞനിന്നീലാവണ്യപൂരം.

Sunday, May 4, 2008