.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: February 2008

Thursday, February 28, 2008

ഈവഴി വരും കാറ്റേ!


ഈവഴി വരും കാറ്റേ!
നീയൊരു നീലാകാശ-
ത്താഴ്‌വരയിങ്കല്‍ പ്പണ്ടു
മന്ദമന്ദമായ്‌ത്താഴും
സൂര്യകാന്തി തന്‍ മുഖം
പൊക്കി നിന്‍ വിരല്‍ത്തുമ്പാ -
ലാര്‍ദ്രമാം കവിളത്തു
തൊട്ടുവോ? തൊട്ടെങ്കിലാ
മുഗ്ദ്ധമാം പൂവിന്‍ മൂക-
നൊമ്പരമാണോ നേര്‍ത്ത
സൌരഭമായിട്ടിന്നു
നിന്നില്‍ വീണലിയുന്നു?

ഈവഴി വരും കാറ്റേ!
ദേവദാരുവിന്‍ താണ
ശാഖ തന്‍ നിഴല്‍ പറ്റി-
യൊന്നു നില്‍ക്കുക ; പണ്ടു
സന്ധ്യ തന്‍ നിഴല്‍ വീണ
കടലും നോക്കിക്കൊണ്ടു
നിന്നവരല്ലോ; തുലാ-
വര്‍ഷമേഘങ്ങള്‍ വന്നു
പെയ്യുന്ന മഴയത്തു
ഞങ്ങളീ നനവാര്‍ന്ന
മണ്ണിതില്‍ കൈയും കോര്‍ത്തു
നിന്നവരല്ലോ ; പിന്നെ
പുഴ നീണ്ടൊഴുകുന്ന
തീരത്തിലൂടേ യാത്ര-
പറയാനറിയാതെ
നോക്കി നിന്നവരല്ലോ.

ഈവഴി വരും കാറ്റേ!
കാലങ്ങള്‍ കരിതേച്ച
മൂകചിത്രങ്ങള്‍ പോലെ
മേഘങ്ങളകലത്തു
നോക്കി നില്‍ക്കുന്നൂ; വീണ്ടും
ദൂര ചക്രവാളത്തില്‍
പോയ്‌മറഞ്ഞൊരു ചന്ദ്ര-
ക്കല പോല്‍ മനസ്സിലി-
ന്നോര്‍മ്മകള്‍ മരവിച്ചു
നില്‍ക്കുന്നൂ; പെട്ടെന്നിതാ
നീയൊരു സ്വപ്നം പോലെ
വന്നു നില്‍ക്കുന്നൂ മുന്നില്‍.

മിണ്ടുവാനില്ലാതൊന്നും
നോക്കി നില്‍ക്കുകയല്ലോ
ഞങ്ങളന്യരെപ്പോലെ-
യീനീണ്ട വഴിവക്കില്‍.

Tuesday, February 26, 2008

അഴിമുഖം

താഴെയീയഴിമുഖങ്ങളില്‍ക്കൊടും
കാറ്റിരമ്പിയ രാത്രിയില്‍

ആഞ്ഞുലഞ്ഞ കടലാസുതോണിയില്‍
ഏകനായിവിടെയെത്തി ഞാന്‍.

പാതിരാത്രി, നിശ്ശബ്ദമീനിഴല്‍-
പ്പാതയില്‍ വന്നു നില്പു ഞാന്‍.

തഴെയീമരുഭൂമി; മേലിരുള്‍
മൂടി നില്ക്കുന്ന വാനിടം.


ദൂരചക്രവാളങ്ങളില്‍ക്കരി-
ങ്കാറു മാത്രമാണെങ്കിലും

ഇവിടെ വീണു തളര്‍ന്നുറങ്ങുവാന്‍
അനുവദിക്കരുതെന്നെ നീ.

ഇതിലെ, യിന്നിയുമുദയ രശ്മികള്‍
തിരി കൊളുത്തുവാനെത്തിടും

ഇതിലെ, യിന്നിയുമന്തിമേഘങ്ങള്‍
നിഴല്‍ വിരിക്കുവാനെത്തിടും.


പവിഴമല്ലികള്‍ പൂത്തുനില്ക്കുമീ
ചെറിയ താഴ്വരയിങ്കലെന്‍

വഴികളില്‍ക്കണ്ട തണല്‍ മരങ്ങളേ!
പറവതെങ്ങിനെ നന്ദി ഞാന്‍?

Saturday, February 23, 2008

അജന്ത


കല്ലില്‍ വാര്‍ത്തൊരീക്കാവ്യങ്ങള്‍ നോക്കി
നില്പു ഞാനീയജന്ത തന്‍ മുന്നില്‍.

കാലചക്രങ്ങള്‍ ചെമ്മണ്ണു പാറും
പാതകളില്‍ പറന്നു പായുമ്പോള്‍

മണ്ണടിഞ്ഞ സംസ്കാരങ്ങള്‍ തേടി
മണ്ണൂമാന്തും ചരിത്രകാരന്മാര്‍

മാഞ്ഞു തീരാത്ത വര്‍ണ്ണശാബള്യം
തേഞ്ഞു പോകാത്ത ഭാവസാരള്യം

നോക്കി നിന്മുന്നില്‍കണ്ണിമയ്ക്കാതെ
കൈകള്‍ കൂപ്പുന്നറിയാതിവിടെ.


ശാന്തിമന്ത്രങ്ങള്‍ പാടുന്നു താഴെ
കാട്ടരുവിയിത്താഴ്‌വരയിങ്കല്‍.

ഭാവഗംഭീരന്‍ നോക്കി നില്ക്കുന്നു
മാമലയൊന്നു മേഘങ്ങള്‍ ചൂടി.


മണ്ണില്‍ മൂടി നൂറ്റാണ്ടുകള്‍ വീണ്ടും
വന്നുപോയി പതിനൊന്നിലേറെ.

ധ്യാനലീനമീമണ്ണിന്നടിയില്‍
താണു വാണൊരജന്താമുഖങ്ങള്‍

കണ്ടതാദ്യമായീമലയിങ്കല്‍
വന്നൊരജ്ഞാത സേനാനിയത്രേ.


മഞ്ഞുതുള്ളി തന്നാര്‍ദ്രതയോടെ
വിണ്ണിനുള്ള വിശുദ്ധതയോടെ

എത്രയോ നീണ്ട കാലഘട്ടങ്ങള്‍-
ക്കപ്പുറം ചൈത്രപൌര്‍ണ്ണമി രാവില്‍

ശാക്യരാജകുമാരനായ്, മന്നിന്‍
വേദനയൊപ്പിമാറ്റുവാനായി

വന്നു നീ സ്നേഹമാധുരി പോലെ
മഞ്ഞണിഞ്ഞ ഹിമാചലഭൂവില്‍.


എന്തു സൌമ്യതയാണീമുഖത്തില്‍
എന്തൊരാര്‍ദ്രതയീക്കണ്ണിണയില്‍ !

കല്ലിലെങ്ങിനെ നിങ്ങള്‍ പകര്‍ത്തി
കല്ലുളി കൊണ്ടുമാത്രമിബ്ഭാവം?


അര്‍ദ്ധ ചന്ദ്രാകൃതിയില്‍ വളഞ്ഞു
നില്പു മുന്നിലീയത്ഭുത ശില്പം.

കാലഘട്ടങ്ങള്‍ വാരി വിതറും
പൂഴിമണ്ണീല്‍ മറയാത്ത ശില്പം.


നിങ്ങള്‍ തന്‍ സര്‍ഗ്ഗശക്തിക്കു മുന്നില്‍
നിങ്ങള്‍ തന്‍ കലാസിദ്ധിക്കു മുന്നില്‍

അത്ഭുതാദരമീവഴിവക്കില്‍
നില്പു ഞാനീയജന്ത തന്‍ മുന്നില്‍.


Ajanta Caves

The first caves date back to the 2nd and 1st century BC and include caves 9 and 10, both of which are chaityas (prayer halls). Caves 8, 12, 13 and 15A are monas¬teries. These are the Hinayana monu¬ments. Then came another spurt of excavation with the carving out of caves 19 and 26 (both chaityas) and caves 1, 2, 16 and 17 (viharas). These are generally regarded as the Mahayana monuments.

The Mahajanaka mural in Cave 1 is the most detailed story. An important sculpture here is the large figure of the Preaching Buddha in the shrine room. This is the most magnificent cave in Ajanta, so if you want to save the best for the last then come here only after you have finished with the other 29 caves. Though Cave 4 is incomplete, like Cave 3 and Cave 5, it is still the largest vihara, supported by 28 pillars. Cave 6 is the only two-storey vihara in Ajanta. Cave 10 (2 BC), a chaitya, is said to be the first cave spotted by the British; look for the earliest surviving Buddha mural here. A famous painting, the Dying Princess, can be seen in the 5th century vihara, Cave 16.

Spend quality time in Cave 17 if the paintings and murals are your main interest. A famous image (on a pillar) is that of the sultry, dark-skinned princess putting on her make-up and admiring herself in a mirror while her attendants and a female dwarf look on. Ask the guide to shine a torch from the side so you can see her eyes and jewellery glow like pearls against the black background.

Cave 19 is the finest chaitya hall in Ajanta with elaborate sculptures. There is a lovely view of the river from this cave, which is believed to be the original entrance to the Ajanta complex. Cave 24 would have been the largest vihara if it had been completed. The incomplete Cave 26 has a reclining Parinirvana Buddha. The cave paintings are fragile, but the Japanese have promised help.

Entry fee Indians Rs 5, foreigners Rs 250 Timings 8.30 am-5.30 pm, Mondays closed Torch ticket Rs 5 Still camera Free Video Rs 25

Flash photography is strictly prohibited in the caves
By Jerry Pinto

അറിയാത്ത വഴിയില്‍

അറിയാത്ത വഴിയില്‍, വിമൂകമീരാവില്‍
തിരയുന്നു നിന്നെ ഞാന്‍ വിസ്മയത്തോടെ.

നനവാര്‍ന്നൊരീ വെള്ള മണ്ണലില്‍ ഞാന്‍ നഗ്ന-
പദമൂന്നി മന്ദം നടക്കുന്ന നേരം

മിഴിനീരു പോലെയീമഞ്ഞുനീര്‍ത്തുള്ളി
പുലരിയില്‍ പൊട്ടിത്തകരുന്ന നേരം

ഒരു രാജമല്ലി തന്‍ ചിത്രങ്ങളെഴുതും
നിഴലുകളീവഴി നീളുന്ന നേരം

തിരയുന്നു ഞാന്‍ നിന്നെ വിസ്മയത്തോടെ
അരികിലീവഴികളിലത്ഭുതത്തോടെ.



മഴവില്ലുകളേന്തിയ വര്‍ഷമേഘങ്ങള്‍
മഴ പെയ്യുവാന്‍ വന്നു നില്‍ക്കുന്ന നേരം

തല തല്ലിയാര്‍ത്തു ചിരിച്ചുവന്നെത്തും
തിരകളിത്തീരത്തെ പുല്‍കുന്ന നേരം

അകലത്തിലൊരു കൊച്ചു താരക മെല്ലെ
മിഴിചിമ്മിയിങ്ങോട്ടു നോക്കുന്നനേരം

തിരയുന്നു ഞാന്‍ നിന്നെ വിസ്മയത്തോടെ
അകലെയാവഴികളിലത്ഭുതത്തോടെ.



മലവാക പൂക്കുന്ന താഴ്വര ചിത്ര-
ശലഭങ്ങള്‍ കാണുവാനെത്തുന്ന നേരം

ദൂരേ, മുളങ്കാടു മൂളുന്നൊരീണം
ഓളങ്ങളേറ്റിങ്ങു പാടുന്ന നേരം

നീലക്കടമ്പിന്‍റെ കൊമ്പുകള്‍ താളം
തെറ്റാതെ തലയാട്ടി നി്‌ല്ക്കുന്ന നേരം

തിരയുന്നു ഞാന്‍ നിന്നെ വിസ്മയത്തോടെ
അരികിലുമകലെയുമത്ഭുതത്തോടെ.



സന്ധ്യകള്‍ സിന്ദൂരം ചാര്‍ത്തുന്ന നേരം
ചന്ദ്രിക ചന്ദനം പൂശുന്ന നേരം

തളിരുകള്‍ മഞ്ഞില്‍ക്കുളിക്കുന്ന നേരം
മലരുകള്‍ പൊട്ടിച്ചിരിക്കുന്ന നേരം

വിജന തീരങ്ങളില്‍, ചുഴലികളില്‍,
തിരയുറങ്ങുന്ന കടലുകളില്‍,

ഇരുളും നിഴലുമിടകലരും
വഴികളിലീനീലരാവുകളില്‍

അലയുന്നു ഞാനീയനന്തതയില്‍
പൊരുളറിയാത്ത നിഗൂഢതയില്‍.

Friday, February 22, 2008

നാലുമണിപ്പൂക്കള്‍

നാലുമണിപ്പൂക്കള്‍ നോക്കിനില്‍ക്കുന്നു നീ
ചാരത്തു മിണ്ടാതെ വന്നുനില്‍ക്കുന്നു ഞാന്‍.

ഏതോ ദിവാസ്വപ്ന മേഘമാര്‍ഗ്ഗങ്ങളില്‍
കൂടെ നിന്നോര്‍മ്മകള്‍ പാറിപ്പറക്കുമീ
വേളയിലെന്നെത്തിരിച്ചറിഞ്ഞീടാതെ
നീളുന്ന നീലനിഴലത്തു നിശ്ശബ്ദ-
മോഹവും നീയും പരസ്പരം നോക്കവേ

മാലിനീതീരത്തിലേതു കണ്വാശ്രമ-
വാടിയിലാണു നീ? വാടിക്കൊഴിയുമീ
നാലുമണിപ്പൂക്കള്‍ വാരിയെടുത്തവ
മാറോടു ചേര്‍ത്തന്ധകാരങ്ങളെപ്പൊഴും
കാവലിരിക്കും ഗുഹാന്തര ഭിത്തിയില്‍
കാലം കരി കൊണ്ടെഴുതിയ ചിത്രങ്ങള്‍
നോക്കിയിരിക്കുമ്പോഴിന്നെന്തേ നനയുവാന്‍
നീല മിഴികളിന്നെന്തേ നിറയുവാന്‍?

On The Seashore


The wet seashore,
The raging waves
And the lengthening shadows.

On this lonely seashore
Only the two of us.

The dusk, shy and beautiful
With its nimble fingers
Draws rainbows on your cheeks.

On this white sandy beach, I sit
Looking at your long blue eyes
 
The wind is howling;
The cold winter night comes
Clad in her dark robes.

With her long fingertips,
The sea rubs away the footprints
Still remaining on the shore.

Looking at the setting sun
You sit here beside me.
On this lonely seashore
Only the two of us.


(This poem was published in 'Endless Mysteries', an anthology published by the International Library of Poetry in Summer 2002 page 145. Audio recording by the Int'l Library of Poetry ).

Monday, February 18, 2008

സര്‍പ്പക്കാവ്‌

നില്‍ക്കുകീനിശാഗന്ധിച്ചുവട്ടിലൊരുമാത്ര
നില്‍ക്കുകീസര്‍പ്പക്കാവി, ലിഴയും വിശ്വാസങ്ങള്‍
പിന്നെയും തലപൊക്കി നോക്കുമീയാമങ്ങളില്‍.

രാവുകള്‍ മുടിയഴിച്ചാടുമീക്കാവില്‍, പണ്ടു
ചോര വാര്‍ന്നൊഴുകിയോരീനിലത്തിന്നും കരി-
നാഗങ്ങള്‍ നൂറും പാലും തേടിയെത്തുന്നൂ വീണ്ടും.

നത്തുകള്‍ മൂളും മുളങ്കാടുകള്‍, നിഴലുകള്‍
നൃത്തതാണ്ഡവാടും പാതകള്‍; ഏതോ മന്ത്ര-
ബന്ധിതമല്ലോ മൂകമീയന്തരീക്ഷം പോലും.

ഇവിടെ, പ്പൂവും പാലും നേദിച്ചു മന്ത്രം ചൊല്ലി
പുള്ളുവപ്പാട്ടും പാടി, ത്തുടി കൊട്ടി നാം വീണ്ടു-
മിതിലേ വലം വച്ചു പൂജയ്ക്കു വന്നോരല്ലോ.

മണ്‍ചരാതുകള്‍ കെട്ടു; പൂക്കുല തുള്ളിക്കുന്ന
മന്ത്രവാദികള്‍ പോയി; രാവുറങ്ങുന്നൂ പക്ഷേ
മണ്‍കുടങ്ങളില്‍ നിന്നു ഭൂതങ്ങളിറങ്ങുന്നു.

പുകയായുയരുന്നു ഭൂതങ്ങള്‍; തഴേ നിന്നു
വിറയാര്‍ന്നൊരു പാവം മുക്കുവനായിട്ടിന്നും
കഴിയാനല്ലോ വിധി മര്‍ത്ത്യനിക്കടല്‍ക്കരെ.

അന്ധരായ്‌ തമ്മില്‍ത്തല്ലിപ്പിന്നെയും തല കീറി
നമ്മളോ മനുഷ്യനെയുദ്ധരിക്കുവാനായി-
പ്പിറകോട്ടാണോ തീര്‍ത്ഥയാത്രകള്‍ നയിക്കുന്നു?

ഇവിടെക്കുഴിവെട്ടി മൂടിയ വിശ്വാസത്തിന്‍
മുകളില്‍പ്പണ്ടേ നട്ടു നാം വളര്‍ത്തിയ കൊച്ചു
രജനീഗന്ധിക്കാരു തെളിനീര്‍ പകര്‍ന്നിടും?

അകലെത്തെങ്ങോ പോയി മറയും വെളിച്ചവും,
ഇതിലേ നീളും കരിനിഴലും തമ്മില്‍ത്തമ്മി-
ലറിയാതിന്നും നോക്കി മൂകരായ്‌പ്പിരിയുന്നു.

Thursday, February 14, 2008

ഇനി ഞാനുറങ്ങട്ടെ - ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌


കല്‍വിളക്കുകള്‍ കെട്ടൂ
കോവിലില്‍; ക്കരിനീല
വിഗ്രഹം മിഴിയട -
ച്ചുറങ്ങീ ; തഴുതിട്ട

ഗോപുര നടവാതില്‍
മന്ദമായ്‌ത്തുറന്നിരുള്‍ -
ക്കാവുകള്‍ കടന്നു ഞാ -
നീവഴി നടക്കുന്നു.

പായലായ്‌ മയങ്ങുന്നു
കല്പടവിങ്കല്‍ വീണു
കാലങ്ങ; ളതിന്‍ താഴെ
നീണ്ടു നീണ്ടൊഴുകുന്നു

നദി പിന്നെയും; മണല്‍ -
പ്പരപ്പില്‍ക്കൂടേ മാഞ്ഞ
പദമുദ്രകള്‍ തേടി
ഞാനലയുന്നൂ വീണ്ടും.

വെളിച്ചം കടക്കാത്ത
മനസ്സിന്‍ ശീകോവില്‍ വി -
ട്ടിവിടെ, ത്തണുപ്പാര്‍ന്ന
രാവിലേകനായ്‌ വന്നു

നില്ക്കുന്നൂ, നിരാലംബ
മൂഢവിശ്വാസങ്ങള്‍ വീ -
ണടിയും വിമൂകമാ -
മീശ്ശവപ്പറമ്പില്‍ ഞാന്‍.

എന്മിഴി, വിരല്‍ത്തുമ്പാല്‍
തഴുകും പ്രകാശമേ!
നിന്മടിയിങ്കല്‍ ത്തളര്‍ -
ന്നിനി ഞാനുറങ്ങട്ടെ!

Tuesday, February 12, 2008

The Distant Shores


Not knowing where
These crossroads lead
As I reach this wayside inn-
A lonely traveller
Not knowing who
Sent you this midnight
With a dimly-lit candle
Yet seeing his kindness
In this infinite emptiness

Not knowing how
To express my gratitude
Moments merging
Into lengthy silence

Here, in a rented room
This sleepless night
Staring at the walls where
Shadows play charades
I realise:
The distant shores lie
How far away!

Published in The Star-Laden Sky,
an anthology of poetry published by
The International Library of Poetry (ILP), page 146
(Kent, USA) 1997

Audio recording done by ILP.

Sunday, February 10, 2008

Saturday, February 9, 2008

നീലക്കടല്‍- ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌


എന്‍റെ മനസ്സൊരു നീലക്കടലു പോല്‍
പൊങ്ങിയും താണുമീയേകാന്തമാം കടല്‍ -
ത്തീരത്തു വന്നടിക്കുന്നു.

എന്‍റെ മനസ്സൊരു നീലക്കടലു പോല്‍
പൊങ്ങിയും താണും വിമൂകമീരാത്രിയില്‍
നിദ്രാവിഹീനം കിടക്കുന്നു പിന്നെയും.

തീരാത്ത ദുഃഖങ്ങള്‍ തന്‍ നനവാര്‍ന്നതാം
വെണ്മണല്‍ത്തീരത്തു
ചിന്നിച്ചിതറുമീക്കണ്ണുനീര്‍ത്തുള്ളികള്‍
എന്‍റെ മനസ്സിന്നഗാധതലങ്ങളില്‍
നിന്നു ഞാന്‍ മുങ്ങിയെടുത്തതാം മുത്തുകള്‍.

രൂക്ഷമീയൌഷധ ഗന്ധങ്ങള്‍ തിങ്ങുമീ
ആശുപത്രിക്കിടക്കയ്ക്കു തന്‍ മുന്നിലായ്‌
കൈവിട്ടുപോയ മുടിയനാം പുത്രനായ്‌
നിന്നടുത്തിന്നിതാ വന്നു നില്ക്കുന്നു ഞാന്‍.
തീവ്രമീവേദന കാര്‍ന്നു തിന്നുമ്പൊഴും
നീയെന്നെ നോക്കിച്ചിരിക്കാന്‍ ശ്രമിച്ചുവോ?
നീയെന്‍ വിരലുകള്‍ കൂട്ടിപ്പിടിച്ചുവോ?

എങ്ങിനെ?
തീരാത്ത നിന്‍ നൊമ്പരങ്ങളെ
എങ്ങിനെയൊപ്പിയെടുക്കുവതെങ്ങിനെ
എന്നറിയാതെ ഞാനമ്മേ! നിശ്ശബ്ദനായ്‌
നിന്മുന്നിലിങ്ങനെ നോക്കിനില്ക്കുന്നിതാ.

ഞാനിറങ്ങട്ടേ!
വിദൂരമാമെന്‍കൊച്ചു നീലത്തുരുത്തിലേ -
യ്ക്കൊന്നും പറയാതെ ഞാന്‍ മടങ്ങട്ടെ.

വാടിവിളറുമീസന്ധ്യയും മുന്നിലായ്‌
നീളും നിഴലും വെളിച്ചവും മൂകരായ്‌
നോക്കി നില്ക്കുന്നു;
മടങ്ങട്ടെ ഞാനിനി
ഒന്നും പറയാനറിയാതെയീവഴി
ഒന്നും പറയാന്‍ കഴിയാതെയീവഴി.

Friday, February 8, 2008

Hues and Shadows



Silent in the lone woods
We sit - the two of us

Blending into a rainbow
Like a hue, a shadow.

Far away the lights of the inn
We went by, fade and disappear.

Like a lotus petal withered,
You fall onto my breast.

My fingers turn into a balm
Cool on your hot temples.

My tears like pearls on your cheeks
Losing their pallor.

Your eyes reveal an ache
That's within my heart.

The sweet joy that fills your heart
Overflows into my heart.

Silent in the woods we sit
The two of us

Blending into a rainbow
Like a hue, a shadow.

 Translated from Malayalam by Thara Ravindran
This poem received the Editors' Choice Award and was selected for publication in JEWELS OF THE IMAGINATION - an anthology by the International Library of Poetry, USA (1997), page 117.
Audio recording by Int'l Library of Poetry.

Wednesday, February 6, 2008

നൂപുര ധ്വനി 2 - ആലാപനം

ആലാപനം : സ്റ്റാന്‍ലി അഗസ്റ്റിന്‍


സിംഗപ്പൂര്‍ കൈരളീ‍കലാനിലയത്തിന്‍റെ ഒരു
നാടകത്തിനു വേണ്ടി എഴുതിയ ഗാനങ്ങള്‍.

ആരാണു പിന്നെയും?

ആരാണു പിന്നെയുമീനിലാവില്‍
പാടാന്‍ പറയുന്നു പാതിരാവില്‍?

ഒരു രക്ത കുങ്കുമപ്പൊട്ടു പോലെ
അകലെ നീ മാഞ്ഞുപോയ്‌ സന്ധ്യ പോലെ
വിജന വനാന്തരവീഥിയില്‍ പിന്‍ -
തുടരുകയാണു ഞാന്‍ നിഴലു പോലെ.

ഒരുവര്‍ഷമേഘമായ്‌ ഞാനലഞ്ഞു
ഒരു മഴവില്ലായി നീ മറഞ്ഞു'
ഒരു ദുഃഖഗാനത്തിന്‍ താളമായി
ലയമായി നീയെന്നില്‍ വീണുറങ്ങി.

ഇനിയെന്‍ നിശാഗന്ധി പൂക്കുകില്ലേ?
ഇനിയെന്‍റെ രാപ്പാടി പാടുകില്ലേ?
നീളുമീനിശ്ശബ്ദ മേഖലയില്‍
നീയുമീഞാനുമലിഞ്ഞുചേര്‍ന്നു.

ഒരു മോഹഭംഗമായ്‌

ഒരു മോഹഭംഗമായ്‌
അലയുന്നു നീ ചിത്ര -
ശലഭമായിന്നുമെന്‍
താഴ്വരയില്‍.

ചിറകറ്റു വീഴുവാന്‍
എന്തിനെന്‍ ദുഃഖങ്ങള്‍
പുകയും ശ്രീകോവില്‍ നീ
തേടി വന്നു?

പിരിയുവാനെങ്കില്‍ നാം
ഈ മനോഹാരിയാം
തീരത്തിലെന്തിനു
കണ്ടുമുട്ടി?

വിജനമീ വീഥിയില്‍
തിരയുന്നു നിന്നെ ഞാന്‍
വിഫലമാണെങ്കിലും
അന്നുമിന്നും.

പറയാന്‍ മറന്നുപോയ്‌
നിന്നെ ഞാന്‍ സ്നേഹിപ്പു
നിന്നെ ഞാന്‍ സ്നേഹിപ്പു
നിന്നെ മാത്രം.
http://mkbhasi.googlepages.com/NoopuraDhwani2.mp3

Tuesday, February 5, 2008

നീലക്കടമ്പുകള്‍ പൂത്തു - ആലാപനം


രാധാമാധവം -
രവിവര്‍മ്മച്ചിത്രം


ആലാപനം:വിന്‍സെന്‍റ്ഗോമസ്‌

നീലക്കടമ്പുകള്‍ പൂത്തു; കാളിന്ദി തന്‍
തീരത്തു വന്നു ഞാന്‍ നിന്നു

ചന്ദനച്ചാറണിഞ്ഞീവഴിയെത്തുന്ന
ചന്ദ്രികാചര്‍ച്ചിത രാവില്‍.

ഈ മണ്‍തരികളില്‍ മായാത്ത കാലടി -
പ്പാടുകള്‍ നോക്കി ഞാന്‍ നിന്നു.

ഈയന്തരീക്ഷത്തിലിന്നുമൊഴുകുന്ന
വേണുഗാനം കേട്ടുനിന്നു.


നീലക്കടമ്പുകള്‍ പൂത്തു കാളിന്ദി തന്‍
തീരത്തു ; നോക്കി ഞാന്‍ നിന്നു..

മാറാല മൂടിയ യാദവഗേഹങ്ങള്‍
മൂകരായ്‌ ദൂരത്തു നിന്നു.

നീലക്കാര്‍വര്‍ണ്ണന്‍ നടന്ന മനോഹര -
തീരം വിജനമീനേരം.

രാധ തന്നേകാന്ത ഗദ്‌ഗദം പോലെയീ
ക്കാളിന്ദി നീണ്ടൊഴുകുന്നു.


നീലക്കടമ്പുകള്‍ പൂത്തു ; കാളിന്ദി ത -
ന്നോളങ്ങള്‍ നോക്കി ഞാന്‍ നിന്നു.

ഈ വിഷമേഖല നീളേത്തളരുന്നു
താരും തളിരുമീക്കാവില്‍.

ഉദ്ധതമാം തല മേല്‍ നിന്‍റെ പാദങ്ങള്‍
നൃത്തം ചവിട്ടാത്തതെന്തേ?

കാല്‍ച്ചിലമ്പൊച്ചകള്‍ കേള്‍ക്കുവാനെത്രനാള്‍
കാതോര്‍ത്തു നില്ക്കുമിത്തീരം?


നീലക്കടമ്പുകള്‍ പൂത്തു ; കാളിന്ദി തന്‍
കാളിമ നോക്കി ഞാന്‍ നിന്നു.

പത്തി വിടര്‍ത്തി നിന്നാടുന്നു മുന്നിലാ -
യിപ്പൊഴും കാളിയ സര്‍പ്പം.

നീലമുടിച്ചുരുള്‍ത്തുമ്പു കണ്ടില്ല ഞാന്‍
നീലമയില്‍പ്പീലി പോലും.

ഈ നല്ല വെണ്‍മണല്‍ത്തട്ടില്‍ മയങ്ങിയോ
നാടിന്‍റെ സുന്ദര സ്വപ്നം?


നീലക്കടമ്പുകള്‍ പൂത്തൊരീക്കാളിന്ദി
തീരങ്ങള്‍ വിട്ടു ഞാന്‍ പോന്നു.

പട്ടണവീഥിയില്‍ക്കൊട്ടുമാര്‍പ്പും; നിന്‍റെ
ഭക്തി സങ്കീര്‍ത്തനം പാടി

ഉച്ചിക്കുടുമയും പൂണൂലുമായ്‌ പുതു -
ഭക്തരുറഞ്ഞു തുള്ളുന്നു.

പാതവക്കത്തതു കാണുവാന്‍ കൂടുന്ന
നാട്ടുകാര്‍ കൈയടിക്കുന്നു.


നീലക്കടമ്പുകള്‍ പൂത്തു ; ഞാനീവഴി -
ത്താര തന്നോരത്തുകൂടെ

കാളിന്ദിതീരത്തു കാണാത്ത കണ്ണനെ
തേടിയലയുന്നു വീണ്ടും.

കര്‍പ്പൂരദീപങ്ങള്‍ മുന്നില്‍, ഹരേകൃഷ്ണ
ഭക്തിപ്രവാഹത്തിന്‍ മുന്നില്‍

അന്യനെപ്പോലെ ഞാന്‍, കൂട്ടത്തിലേകനായ്‌
ഖിന്നനായ്‌ നോക്കി നില്‍ക്കുന്നു.

വേറൊരാലാപനം

ആരുടെ ശബ്ദം - ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌





പൂവുകള്‍ വിരിയാത്തൊ -
രീവഴിവക്കില്‍, മുറി -
പ്പാടുകളുറങ്ങാത്തൊ -
രോര്‍മ്മയുമായീരാവില്‍

അറിയുന്നല്ലോ നഷ്ട -
മോഹങ്ങളായെന്നുള്ളില്‍
അറിയാതെന്നും നിങ്ങ -
ളുറങ്ങിക്കിടക്കുന്നു.

നീണ്ടൊരീനടപ്പാത
നീളവേ ദുഃഖത്തിന്‍റെ
തേങ്ങലു, മമര്‍ഷത്തിന്‍
വിങ്ങലുമല്ലോ കേള്‍പ്പു.

രക്തത്തിന്‍ പശ വച്ചു
തേച്ചൊരീപ്പുറങ്ങളില്‍
കണ്ണുകളുറയ്ക്കുന്നി -
ല്ലവ ഞാന്‍ മറിക്കട്ടെ.

പിന്നെയുമവസാന -
പ്പുറം ചട്ടമേലൊരു
ചിത്രമുണ്ടതു കൂടി
നോക്കി നാം മടങ്ങുക.

പൂര്‍വബംഗാളില്‍, രക്ത -
ക്കറ വീണതാം' നവ -
ഖാലി ' യിലൊരു മര -
പ്പാലത്തില്‍ നില്‍ക്കും രൂപം

അര്‍ദ്ധ നഗ്നനാമൊരു
വൃദ്ധന്‍റെ രൂപം കണ്ടു
ഞെട്ടുക മന്സ്സിന്‍റെ
സൂക്ഷിപ്പുകാരേ! നിങ്ങള്‍.

കീഴടുക്കുക മേഘ -
മാര്‍ഗ്ഗങ്ങള്‍ പോലും; പക്ഷേ -
യാരുടെ വിരല്‍ത്തുമ്പു
നീളുമീക്കണ്ണീരൊപ്പാന്‍?

ആരുടെ ശബ്ദം പൊങ്ങു -
മീയനീതികള്‍ക്കു നേര്‍ -
ക്കാരുടെ ശബ്ദം ?- നിങ്ങള്‍
മൂകരോ, ബധിരരോ?

Monday, February 4, 2008

നൂപുരധ്വനി 1 - ആലാപനം

ആലാപനം : പ്രഭാ നായര്‍


സിംഗപ്പൂര്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ പ്രഭാ നായര്‍
അവതരിപ്പിച്ച നൃത്തശില്പത്തിനു വേണ്ടി
എഴുതിയ ഗാനങ്ങള്‍

ഫ്ലോറന്‍സ്‌ നൈറ്റിങ്ഗെയില്‍

ഒരു കൊച്ചു കൈത്തിരി വെട്ടവുമായ്‌
ഇരുളാര്‍ന്നൊരീനടപ്പാതകളില്‍

ഒരു കൊച്ചുമാലാഖ പോലെ വന്നു
മുറിവില്‍ നീ ചന്ദനം പൂശി നിന്നു.

പലകാല ഘട്ടങ്ങള്‍ കടന്നുപോയി
പല യുദ്ധഭൂമികള്‍ വിജനമായി

എങ്കിലും കേള്‍ക്കുന്നു ഞങ്ങളിന്നും
കനിവാര്‍ന്ന നിന്‍ സ്വരം രാത്രികളില്‍.


ഝാന്‍സി റാണി

പടനിലങ്ങളില്‍ നിന്‍റെ ധീരത
പട നയിച്ചൊരാനാള്‍കളില്‍

ഇരുകരങ്ങളില്‍ വാളുമേന്തി നീ
പൊരുതി നിന്നതാണീവഴി.

ഇവിടെ വീണ നിന്‍ ചുടുനിണത്തിനാല്‍
നനവിയന്നൊരീക്കൊടിയുമായ്‌

അകലെ നിന്നു നിന്‍ ധീരസാഹസ-
കഥകള്‍ പാടുകയാണു നാം.


മദര്‍ തെരേസ

സ്നേഹദൂതികേ! നിന്‍റെ നീണ്ടകൈവിരല്‍ത്തുമ്പാല്‍
മൂകദുഃഖത്തേയൊപ്പി മാറ്റുവാന്‍ വന്നല്ലോ നീ.

എങ്ങിനെ പറയുവാന്‍ നന്ദിവാക്ക-റിയാതെ
മൂകത മുഖം താഴ്ത്തി വിങ്ങിനില്ക്കുന്നൂ മുന്നില്‍.

ഇവിടെച്ചളികെട്ടി നാറുന്നൂ മനുഷ്യത്വം
മരണം കഴുകന്‍റെ കണ്ണുമായിരിക്കുന്നു.

സ്നേഹദൂതികേ! നിന്‍റെ സന്നിധാനത്താല്‍ ധന്യ-
മായി മാറുന്നൂ കണ്ണീരിറ്റുവീഴുമീമണ്ണും.


ഭരത വാക്യം

എരിയുന്നൊരേകന്തദുഃഖത്തിന്‍ ചിതയിലെ
ചന്ദന മുട്ടികളല്ല - ഞങ്ങള്‍
ചന്ദന മുട്ടികളല്ല.

താഴ്വരക്കാട്ടിലെ, ക്കാവിലെ ദേവന്‍റെ
അര്‍ച്ചനാപുഷ്പങ്ങളല്ലാ - ഞങ്ങള്‍
അര്‍ച്ചനാപുഷ്പങ്ങളല്ല.

അലയാഴിത്തിരകള്‍ തന്‍ നൂപുരമണിയുന്ന
ഹരിതമീ മരതകദ്വീപില്‍

പുതിയോരിതിഹാസ കഥകളാല്‍ നാടിന്‍റെ
കവിളത്തു കുങ്കുമം പൂശും - ഞങ്ങള്‍
വിധി തന്ന വഴികള്‍ തിരുത്തും.

മഞ്ജു മധുരമാം സ്വപ്നം - ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌




ഏലങ്ങള്‍ പൂക്കുന്ന കാട്ടില്‍ - നിന്നും
നീണ്ട നെല്പാടത്തിലൂടെ
താമരച്ചോലയിലൂടെ - നിന
ക്കായി ഞാന്‍ കൊണ്ടു വരുന്നു
മഞ്ഞുമണികള്‍ തിളങ്ങും- കൊച്ചു
മഞ്ജു മധുരമീ സ്വപ്നം.

ഓമനേ! നിന്മിഴി പൂട്ടൂ - കാട്ടു
വേപ്പുമരത്തിനു ചുറ്റും
മിന്നാമിനുങ്ങുകള്‍ പാറു - ന്നഗ്നി
നൃത്തം തുടങ്ങിക്കഴിഞ്ഞു.
ചെമ്പനീര്‍ക്കാവിന്‍റെ മാറില്‍ - നിന്നും
കട്ടു ഞാനീക്കൊച്ചു സ്വപ്നം.
കുഞ്ഞേ! നിനക്കിന്നു നല്‍കാ - നായി
മഞ്ജു മധുരമീ സ്വപ്നം.

കണ്‍മണീ! നീയുറങ്ങീടൂ - നേര്‍ത്ത
സ്വര്‍ണ്ണ നിലാവിലീ രാവില്‍
മിന്നുന്നു താരകള്‍ ചുറ്റും- മന്ദം
ഒന്നു തലോടി ഞാന്‍ നിന്നില്‍
മെല്ലെയമര്‍ത്തുകയല്ലോ - കൊച്ചു
മഞ്ജു മധുരമീ സ്വപ്നം.

(The original English version by Sarojini Naidu )

Sunday, February 3, 2008

കുരുക്ഷേത്രം -ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌



എന്‍മനസ്സിന്‍റെ കുരുക്ഷേത്രഭൂമിയില്‍
ഇന്നും ധനുസ്സുമായ്‌ നില്‍ക്കുന്നൊരര്‍ജ്ജുന!

രക്തം പുരണ്ടു കുതിര്‍ന്ന ചെമ്മണ്ണിതില്‍
വെള്ളക്കുതിരകള്‍ പൂട്ടിയ തേരില്‍ നീ

പിന്നെയും നീണ്ട യുഗങ്ങള്‍ പിന്നിട്ടിന്നു
വന്നു നില്‍ക്കുമ്പോള്‍ കരള്‍ പതറുന്നുവോ?


ഗാണ്ഡീവ ചാപം തൊടുത്തു നിവര്‍ന്നു നീ
കൌരവ സേനാ നിരകള്‍ തകര്‍ക്കവേ

ദ്രോണന്‍റെ കണ്ണു നിറയുന്നിതാ ശിഷ്യ
വാത്സല്യമല്ലോ നനയ്ക്കുന്നിതാക്കവിള്‍.

പത്മവ്യൂഹത്തില്‍ പൊരുതി മരിച്ചതാം
നിന്നഭിമന്യു കുമാരനെയോര്‍ക്കവേ

കണ്ണിലിരുള്‍ മൂടി; പിന്നെ പ്രതികാര-
വഹ്നിയില്‍ രോഷം ജ്വലിച്ചുയര്‍ന്നീടവേ

ഉഗ്ര പ്രതിജ്ഞയുമായി ജ്ജയദ്രഥ-
രക്തത്തില്‍ മുങ്ങി നിന്നമ്പുകള്‍ പായവേ

സത്യകി വീണൊരീ മണ്ണില്‍, യുധിഷ്ഠിരന്‍
സത്യം മറൊന്നൊരീ സംഗര ഭൂമിയില്‍

വീണു കിടന്നു പോല്‍ ശോണിതവും പുര-
ണ്ടീനല്ല മണ്ണില്‍ കബന്ധങ്ങള്‍ ചുറ്റിലും.

ഞെട്ടി വിറച്ചു പോയ്‌ ദുര്യോധനന്‍ തന്‍റെ
ഗര്‍വും പ്രതാപവുമീയുദ്ധഭൂമിയില്‍.


എന്‍മനസ്സിന്‍റെ കുരുക്ഷേത്രഭൂമിയില്‍
വില്ലും കുലച്ചു നീ നില്‍ക്കൂ ധനഞ്ജയ!

എത്രയോ നാളായി ഞാനാദരിച്ചതാ-
മന്ധ വിശ്വാസങ്ങളീയുദ്ധഭൂമിയില്‍

പൊട്ടിത്തകര്‍ന്നു കിടക്കട്ടെ നിന്‍ ശര-
ശയ്യയില്‍ ഭീഷ്മ പിതാമഹന്‍ മാതിരി .



Get this widget | Track details | eSnips Social DNA

Saturday, February 2, 2008

വെറും ചന്ദ്രന്‍ - ആലാപനം


ആലാപനം: വിന്‍സെന്‍റ്‌ ഗോമസ്‌


ഒരു കൊച്ചുകുഞ്ഞായിരുന്ന കാലം
അരിവച്ചു മണ്ണില്‍ക്കളിച്ച കാലം
അരിവാളായല്ലോ നീ ചന്ദ്രലേഖേ!
അകലെയാ വാനിന്‍ ചരിവില്‍ വന്നു.
ഒരു കുഞ്ഞിത്തൊട്ടിലായ്‌ നിന്നെയാട്ടാന്‍
കരവുമായന്നു ഞാന്‍ കാത്തിരുന്നു.

തിങ്കള്‍ക്കലയൊരു നല്ല പൂവന്‍
പഴമായി മാനത്തു നിന്നിരുന്നു.
പിന്നെയോ നീ സ്വര്‍ണ്ണത്തളികയായി
മിഴികള്‍ക്കു കര്‍പ്പൂരമായിരുന്നു.

ഒരു കൊച്ചുകുഞ്ഞായിരുന്ന കാലം
ഒരു നാളും കണ്ടില്ല ചന്ദ്രനെ ഞാന്‍.
മിഴികളിലാശിച്ച രൂപമല്ലോ
കണികാണ്മു ശൈശവകാലമേ, നീ.

മുകളിലനന്തതേ, നിന്നെ നോക്കി-
ത്തിരയുറങ്ങുന്ന കടലുപോലെ
ഇവിടെ നിലാവിങ്കല്‍ മുങ്ങിനില്‍ക്കും
രജനിയിലിന്നു ഞാന്‍ വന്നു നില്‍ക്കേ
ഒരു വെറും ചന്ദ്രനായ്‌ക്കാണ്മു നിന്നെ
വിളറി വെളുത്തു കഴിഞ്ഞ ചന്ദ്രന്‍.

വോങ് മേ യുടെ Only the Moon എന്ന ഇംഗ്ലിഷ് കവിതയുടെ മൊഴിമാറ്റം.