Saturday, February 2, 2008
വെറും ചന്ദ്രന്‍ - ആലാപനം
ഒരു കൊച്ചുകുഞ്ഞായിരുന്ന കാലം
അരിവച്ചു മണ്ണില്‍ക്കളിച്ച കാലം
അരിവാളായല്ലോ നീ ചന്ദ്രലേഖേ!
അകലെയാ വാനിന്‍ ചരിവില്‍ വന്നു.
ഒരു കുഞ്ഞിത്തൊട്ടിലായ് നിന്നെയാട്ടാന്‍
കരവുമായന്നു ഞാന്‍ കാത്തിരുന്നു.
തിങ്കള്‍ക്കലയൊരു നല്ല പൂവന്‍
പഴമായി മാനത്തു നിന്നിരുന്നു.
പിന്നെയോ നീ സ്വര്‍ണ്ണത്തളികയായി
മിഴികള്‍ക്കു കര്‍പ്പൂരമായിരുന്നു.
ഒരു കൊച്ചുകുഞ്ഞായിരുന്ന കാലം
ഒരു നാളും കണ്ടില്ല ചന്ദ്രനെ ഞാന്‍.
മിഴികളിലാശിച്ച രൂപമല്ലോ
കണികാണ്മു ശൈശവകാലമേ, നീ.
മുകളിലനന്തതേ, നിന്നെ നോക്കി-
ത്തിരയുറങ്ങുന്ന കടലുപോലെ
ഇവിടെ നിലാവിങ്കല്‍ മുങ്ങിനില്‍ക്കും
രജനിയിലിന്നു ഞാന്‍ വന്നു നില്‍ക്കേ
ഒരു വെറും ചന്ദ്രനായ്‌ക്കാണ്മു നിന്നെ
വിളറി വെളുത്തു കഴിഞ്ഞ ചന്ദ്രന്‍.
വോങ് മേ യുടെ Only the Moon എന്ന ഇംഗ്ലിഷ് കവിതയുടെ മൊഴിമാറ്റം.
Subscribe to:
Post Comments (Atom)
No comments:
Post a Comment