.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: ആരുടെ ശബ്ദം - ആലാപനം

Tuesday, February 5, 2008

ആരുടെ ശബ്ദം - ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌





പൂവുകള്‍ വിരിയാത്തൊ -
രീവഴിവക്കില്‍, മുറി -
പ്പാടുകളുറങ്ങാത്തൊ -
രോര്‍മ്മയുമായീരാവില്‍

അറിയുന്നല്ലോ നഷ്ട -
മോഹങ്ങളായെന്നുള്ളില്‍
അറിയാതെന്നും നിങ്ങ -
ളുറങ്ങിക്കിടക്കുന്നു.

നീണ്ടൊരീനടപ്പാത
നീളവേ ദുഃഖത്തിന്‍റെ
തേങ്ങലു, മമര്‍ഷത്തിന്‍
വിങ്ങലുമല്ലോ കേള്‍പ്പു.

രക്തത്തിന്‍ പശ വച്ചു
തേച്ചൊരീപ്പുറങ്ങളില്‍
കണ്ണുകളുറയ്ക്കുന്നി -
ല്ലവ ഞാന്‍ മറിക്കട്ടെ.

പിന്നെയുമവസാന -
പ്പുറം ചട്ടമേലൊരു
ചിത്രമുണ്ടതു കൂടി
നോക്കി നാം മടങ്ങുക.

പൂര്‍വബംഗാളില്‍, രക്ത -
ക്കറ വീണതാം' നവ -
ഖാലി ' യിലൊരു മര -
പ്പാലത്തില്‍ നില്‍ക്കും രൂപം

അര്‍ദ്ധ നഗ്നനാമൊരു
വൃദ്ധന്‍റെ രൂപം കണ്ടു
ഞെട്ടുക മന്സ്സിന്‍റെ
സൂക്ഷിപ്പുകാരേ! നിങ്ങള്‍.

കീഴടുക്കുക മേഘ -
മാര്‍ഗ്ഗങ്ങള്‍ പോലും; പക്ഷേ -
യാരുടെ വിരല്‍ത്തുമ്പു
നീളുമീക്കണ്ണീരൊപ്പാന്‍?

ആരുടെ ശബ്ദം പൊങ്ങു -
മീയനീതികള്‍ക്കു നേര്‍ -
ക്കാരുടെ ശബ്ദം ?- നിങ്ങള്‍
മൂകരോ, ബധിരരോ?

No comments: