.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: June 2008

Tuesday, June 17, 2008

കേരളം വളരുന്നു

മഹാകവി പാലാ നാരായണന്‍ നായര്‍ക്ക്‌
http://mkbhasi.googlepages.com/KeralamValarunnu.pdf

Wednesday, June 11, 2008

സൂര്യാകൃഷ്ണമൂര്‍ത്തിക്ക് അവാര്‍ഡ്


ജൂണ്‍ ഒന്നാം തിയതി വൈകിട്ട്‌ സിംഗപ്പൂരിലെ എസ്പ്ലനാഡ്‌ തിയേറ്ററില്‍ വച്ചു നടന്ന സൂര്യാ ഗ്ലോബല്‍ ഫെസ്റ്റിവല്‍ ഒഫ്‌ ഇന്ത്യന്‍ ഡാന്‍സ്‌ ആന്‍ഡ്‌ മ്യൂസികില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത സിംഗപ്പൂര്‍ രാഷ്ട്രപതി ശ്രീ എസ്‌ ആര്‍ നാഥന്‍, സൂര്യാകൃഷ്ണമൂര്‍ത്തിക്ക് അവാര്‍ഡ്‌ നല്‍കുന്നു. ചിത്രത്തില്‍ ഇടത്തുനിന്ന്‌: സൂര്യാകൃഷ്ണമൂര്‍ത്തി, എസ്‌ ആര്‍ നാഥന്‍, സൂര്യാ(സിംഗപ്പൂര്‍) പ്രസിഡ്ണ്ട്‌ ഡോ ചിത്രാ കൃഷ്ണകുമാര്‍.

Sunday, June 8, 2008

ദീപാരാധന

മംഗളശംഖധ്വനികളിലൂടെ
നിന്നെയുണര്‍ത്താനായി
സന്ധ്യയിതാ തന്‍ പൂജാമണികള്‍
കിലുക്കിയിറങ്ങി വരുന്നു.
ദീപാരാധന തൊഴുവാന്‍, നിന്‍ പദ-
താരുകള്‍ കൂപ്പി വണങ്ങാന്‍
ഏകാകിനിയായ്‌, നിന്‍ തിരുമുമ്പില്‍
ആരാധിക ഞാന്‍ നിന്നു.
കൈകളിലുള്ളതു രണ്ടോമൂന്നോ
പൂജാമലരുകള്‍ മാത്രം!
എന്‍മിഴിനീര്‍മണി, യിതളില്‍ത്തങ്ങിയ
മങ്ങിയ പൂവുകള്‍ മാത്രം!