.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: വിദൂരതീരങ്ങള്‍

Wednesday, November 28, 2007

വിദൂരതീരങ്ങള്‍



എവിടെയാണീ വഴിത്താരകള്‍ മുട്ടുന്ന
കവലയെന്നറിയാതെ
ഈ വഴിയമ്പലത്തിങ്കല്‍ ഞാനേകാന്ത
പഥികനായെത്തുന്നൊരീയര്‍ദ്ധ രാത്രി തന്‍
നീലിമയില്‍

ഒരു കൊച്ചു കൈത്തിരി വെട്ടവുമായെന്‍റെ
അരികിലേയ്ക്കാരാണു നിന്നെയയച്ചതെ-
ന്നറിവില്ലയെങ്കിലും, ആദയാവായ്പിന്‍റെ
മുന്നിലനന്തമീ ശൂന്യതയില്‍

പറയുവാന്‍ നന്ദിവാക്കറിയാതെ നിമിഷങ്ങള്‍
നിറയും നിതാന്തമീ മൂകതയില്‍

ഇവിടെയീ വാടകമുറിയില്‍ നിഴലുകള്‍
കഥകളിപ്പദമാടും ചുവരുകളില്‍
മിഴി നട്ടുറങ്ങാതിരിക്കുമ്പോളറിയുന്നു
അറിവിന്‍റെ തീരങ്ങളെത്ര ദൂരെ.

1 comment:

Meenakshi said...

"അറിവിന്‌റെ തീരങ്ങളെത്ര ദൂരെ।"
നന്നായിരിക്കുന്നു!