.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: വാഗ്‌ദത്തഭൂമി

Thursday, November 29, 2007

വാഗ്‌ദത്തഭൂമി

ഒ എന്‍ വിയ്ക്ക്‌



വിഗ്രഹ ഭഞ്ജകന്മാരുമൊത്തീവഴി
എത്രയോ നാളുകള്‍ പോയി

തച്ചുടയ്ക്കുന്നൊരീ തത്ത്വശാസ്ത്രത്തിന്‍റെ
തത്ത്വ പ്രചാരകനായി।

പുതിയോരുഷസ്സിന്‍റെ രഥചക്രമുരുളേണ്ട
വഴികളൊരുക്കുവാനായി

ഉരുകുന്ന മദ്ധ്യാഹ്ന്യ വെയിലിലിത്തെരുവില്‍ നീ
സിരകളിലഗ്നിയുമായി।


മൊട്ടയടിച്ചൊരീ ക്കുന്നുകള്‍ , തോടുകള്‍ ,
വറ്റി വരണ്ടൊരീ പ്പാഴ്‌നിലങ്ങള്‍ ,

പൊട്ടി വിടരാന്‍ മറന്ന പൂമൊട്ടുകള്‍
ഞെട്ടറ്റു വീണൊരീ ത്താഴ്വരകള്‍ ,

നീറിപ്പുകയുമീക്കുന്നുകള്‍ നോക്കിയീ
ശൂന്യതയിങ്കല്‍ വന്നിന്നു നില്ക്കെ

വന്ധ്യമീ മണ്ണിന്‍റെ ദുഃഖവും പേറി നീ
എന്തിനോ ചോദിച്ചു വീണ്ടും

എവിടെയാ സൌവര്‍ണ്ണഭൂമി? സഖാക്കളേ!
എവിടെയാ വാഗ്ദത്തഭൂമി?

1 comment: