.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: നിറങ്ങള്‍ നിഴലുകള്‍

Sunday, November 25, 2007

നിറങ്ങള്‍ നിഴലുകള്‍



മിണ്ടാതീവന വിജനതയിങ്കല്‍
രണ്ടാള്‍ നാമീക്കല്‍പ്പടവില്‍

ഒരു മഴവില്ലിലലിഞ്ഞു ലയിച്ചൊരു
നിറമായ്‌ നിഴലായ്ത്തീരുന്നു

ദൂരത്തെങ്ങൊ പിന്നിട്ടൊരു വഴി-
യമ്പലവെട്ടം തെളിയുന്നു

എന്‍മാറത്തൊരു വാടിയ താമര
മലരിതളായ്‌ നീ വീഴുന്നു

നിന്‍ ചുടു നെറ്റിയിലെന്‍ വിരലൊരു കുളി-
രഞ്ജനമായിത്തീരുന്നു

വിളറിയ നിന്‍ കവിളത്തെന്‍ കണ്ണീര്‍-
ത്തുള്ളികള്‍ മുത്തായ്ത്തീരുന്നു

എന്‍മനമറിയും വേദന നിന്‍ കണ്‍-
മിഴിയിണയിങ്കല്‍ തെളിയുന്നു

നിന്‍മനമറിയും മധുരാഹ്ളാദം
എന്നകതാരില്‍ നിറയുന്നു

മിണ്ടാതീവന വിജനതയിങ്കല്‍
രണ്ടാള്‍ നാമീക്കല്‍പ്പടവില്‍

ഒരു മഴവില്ലിലലിഞ്ഞു ലയിച്ചൊരു
നിറമായ്‌ നിഴലായ്ത്തീരുന്നു।

1 comment:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നന്നായിരിക്കുന്നു. ബ്ലോഗുലോകത്തിന്റെ വിശാലതയിലേക്കു സ്വാഗതം.