.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: ഇതിലേ നടന്നവര്‍

Sunday, January 27, 2008

ഇതിലേ നടന്നവര്‍

ഇതിലേ നടന്നവര്‍,
ഈമണല്‍ത്തരികളില്‍
മായാത്ത പദമുദ്ര
വീഴ്ത്തിയീ വഴികളി -
ലൂടേ നടന്നവര്‍,

തപ്തമീ മണ്ണിന്‍റെ
പൊള്ളുന്ന ദുഃഖങ്ങള്‍
സ്വന്തമാത്മാവിലേയ്‌ -
ക്കൊപ്പിയെടുത്തവര്‍,

തിരയുള്ള, ചുഴിയുള്ള
കടലിന്‍റെ നടുവിലൂ -
ടൊരു നീലരാത്രിയില്‍
എതിരേ തുഴഞ്ഞവര്‍,

അലിവിന്‍റെ നനവുള്ള
വിരല്‍ മുദ്ര ചാര്‍ത്തിയീ
വഴികളിലിന്നലെ -
യെങ്ങോ മറഞ്ഞവര്‍,

ഒരു നാദധാരയില്‍
സ്വരരാഗ ഗംഗയില്‍
ഒരു നേര്‍ത്ത ലയമാ -
യലിഞ്ഞങ്ങു ചേര്‍ന്നവര്‍,

അവര്‍ പണ്ടു പാടിയ
പഴയ ഗാനങ്ങളെ
പുതിയൊരീണത്തിലായ്‌
തുടരുന്നതെങ്ങിനെ?
അറിയാതെ ഞാനിരിക്കുന്നു.

അവരാണു തന്നതെ -
ന്നോര്‍മ്മകള്‍ക്കീമഴ -
വില്ലെന്നു ഞാനറിഞ്ഞില്ല.

അവരാണു തന്നതെന്‍
കൈകളിലീമുള -
ന്തണ്ടെന്നു ഞാനറിഞ്ഞില്ല.

അവരാണു തന്നതെന്‍
കരളിനീത്തീക്കനല്‍
അതു ഞാനറിഞ്ഞതേയില്ല.

അവരിന്നുമെരിയുന്നു
തിരിനാളമായുള്ളില്‍
അതു മാത്രമാണു ഞാനറിവൂ -
അതുമാത്രം ... അതുമാത്രം...അറിവൂ.

4 comments:

മന്‍സുര്‍ said...

ഭാസി ചേട്ട

വളരെ മനോഹരമായിരികുന്നു കവിത
ഇന്നലെകളുടെ വഴിയാത്രയില്‍
കൊഴിഞ്ഞു പോയ ഓര്‍മ്മകളുടെ
മധുരനോവുണര്‍ത്തുന്ന വരികള്‍

ഇനിയും ഇത്തരം കവിതകള്‍ പ്രതീക്ഷികുന്നു

നന്‍മകള്‍ നേരുന്നു

എം കെ ഭാസി said...

നന്ദി, മന്‍സൂര്‍.

siva // ശിവ said...

കവിത ഇഷ്ട്മായി....നല്ല വരികള്‍

എം കെ ഭാസി said...

ശ്രീവല്ലഭന്‍ said...
എന്‍റെ ഗുരുവായൂരപ്പാ,

നാലുമാസത്തില്‍ ആദ്യമായ് ഒരു തേങ്ങായുടക്കാന്‍ കിട്ടിയ അവസരം!
ഠേ....ഠേ....ഠേ....
മൂന്നെണ്ണം ഇരിക്കട്ടെ..

ഭാസി, നല്ല വരികള്‍.... നല്ല ചിത്രവും...

February 11, 2008 6:17 PM
പ്രിയ ഉണ്ണികൃഷ്ണന്‍ said...
നല്ല വരികള്‍.

ഓ.ടോ: ഒരവസരം കിട്ടീപ്പോ ആക്രാന്തം കാണിക്കുന്നോ വല്ലഭന്‍‌ജീ

February 11, 2008 6:41 PM
കാപ്പിലാന്‍ said...
good lines bhaasi

February 11, 2008 7:10 PM
വാല്‍മീകി said...
നല്ല വരികള്‍ ഭാസിയേട്ടാ..

February 11, 2008 7:36 PM
നിരക്ഷരന്‍ said...
അവര്‍ പണ്ട് പാടിയ പഴയ ഗാനങ്ങളെ
പുതിയൊരീണങ്ങളില്‍ തുടരുന്നതെങ്ങിനെ..?

നന്നായിരിക്കുന്നു ഭാസീ...

February 11, 2008 9:37 PM
ഏ.ആര്‍. നജീം said...
ഭാസി ഭായ്....

കവിത നന്നായിരിക്കുന്നു....

മന്‍സൂര്‍ ഭായ്....

അഭിനന്ദനങ്ങള്‍.. ഈ നല്ല കവിതയെ എല്ലാ ഭംഗിയോടും കൂടി അവതരിപ്പിച്ചതിന്

February 11, 2008 10:31 PM
ശ്രീ said...
നല്ല വരികള്‍, മാഷേ.
:)

February 12, 2008 3:14 AM
പോങ്ങുമ്മൂടന്‍ said...
നന്നായിരിക്കുന്നു

February 12, 2008 3:53 AM
Sharu.... said...
നല്ല വരികള്‍....മനോഹരമായ ചിത്രവും...:)

February 12, 2008 4:49 AM
എം കെ ഭാസി said...
ശ്രീവല്ലഭന്‍, പ്രിയ, കാപ്പിലാന്‍,വാല്‍മീകി, നിരക്ഷരന്‍,നജീം,ശ്രീ, പോങ്ങുമ്മൂടന്‍,ഷാരു -

എല്ലാവര്‍ക്കും നന്ദി!

February 12, 2008 5:00 AM
ശെഫി said...
വരികളും ചിത്രം സുന്ദരം
മന്‍സൂര്‍,,ഭാസി അഭിനന്ദങ്ങള്‍

February 12, 2008 5:26 AM
മന്‍സുര്‍ said...
ഭാസിയേട്ടാ ...

നല്ല വരികള്‍
കാലം മായ്‌ക്കാത്ത പാദമുദ്രകള്‍
ഇന്നും വിണ്ണിലെ ഓര്‍മ്മകളായ്‌
നാം മറക്കുന്ന ഇന്നലെകള്‍
ഓര്‍മ്മകളില്‍ ഉണരുന്നു...ഒരു സ്വപ്‌നമായ്‌

യാത്ര തുടരുകയാണ്‌....അന്ത്യമില്ലാതെ

നന്‍മകള്‍ നേരുന്നു

February 12, 2008 6:35 AM
മഴതുള്ളികിലുക്കം said...
ഭാസി മാഷേ...

മനോഹരമായ ഈ കവിത മഴതുള്ളിക്ക്‌ അയച്ചു തന്നതിന്‌ നന്ദി.
ഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു.
മഴതുള്ളികിലുക്കത്തെ സ്നേഹികുന്ന എല്ലാ മഴത്തുള്ളികള്‍ക്കും നന്ദി.


സഹയാത്രികന്‍.മന്‍സൂര്‍.പ്രയാസി

February 12, 2008 6:39 AM
ഹരിശ്രീ said...
ഭാസി ഭായ്,

മനോഹരമായ വരികള്‍....

മഴത്തുള്ളിക്കിലുക്കം,
മന്‍സൂര്‍ ഭായ്,
ചിത്രവും സൂപ്പര്‍....

ആശംസകാള്‍

February 12, 2008 6:50 AM
പ്രയാസി said...
nalla varikal..:)

February 12, 2008 8:02 AM
sivakumar ശിവകുമാര്‍ said...
നല്ല വരികള്‍...നല്ല ഭാവന....

February 12, 2008 10:58 AM
എം കെ ഭാസി said...
ആരോടു നന്ദി പറയേണ്ടു ഞാന്‍?
ശെഫി, ഹരിശ്രീ, പ്രവാസി, ശിവകുമാര്‍ -
നിങ്ങള്‍ക്കു നന്ദി!.
പിന്നെ, മഴത്തുള്ളിക്കിലുക്കത്തിന്‍റെ
പിന്നിലുള്ള മഴത്തുള്ളികള്‍ക്കും.

February 12, 2008 11:27 AM
ശ്രീവല്ലഭന്‍ said...
ഭാസി സാര്‍,

ഇപ്പോഴാണ്‌ പ്രൊഫൈല്‍ നോക്കിയത്‌. ഞാനൊന്നു വെറുതെ ഞെട്ടിപ്പോയ്.......

വരികള്‍ ഇഷ്ടപ്പെട്ടപ്പോള്‍ ആദ്യം വന്ന് തേങ്ങയുടച്ചു പോയി..... ആദ്യം വന്ന് ആധികാരികമായ് പേരു വിളിച്ചതിന്റെ ജാള്യത മറച്ചു വയ്ക്കുന്നില്ല! ക്ഷമിക്കുമല്ലോ.....

February 12, 2008 11:37 AM
നിരക്ഷരന്‍ said...
ഭാസി സാര്‍
ക്ഷമിക്കണം. താങ്കളുടെ പ്രായവും, കാര്യങ്ങളും ഒന്നും അറിയാതെ, പേര് വിളിച്ച് സംബോധന ചെയ്തതിനാണ് മാപ്പ് ചോദിക്കുന്നത്. ഇപ്പോഴാണ് വെബ് സൈറ്റ് നോക്കിയത്.

സായിപ്പുമായി ഇടപഴകാന്‍ തുടങ്ങിയശേഷം കിട്ടിയ ഒരു ദുശ്ശീലമാണിതൊക്കെ. കണ്ടില്ല, കേട്ടില്ല എന്ന് കണക്കാക്കുമല്ലോ

-നിരക്ഷരന്‍
manojravindran@gmail.com

February 12, 2008 11:40 AM
കുറുമാന്‍ said...
ഭാസി സര്‍, വളരെ നന്നായിരിക്കുന്നു ഈ കവിത

അഭിനന്ദനങ്ങള്‍

February 12, 2008 11:59 AM
മലയാളനാട് said...
ഭാസി ഭായ്....

കവിത നന്നായിരിക്കുന്നു.

February 12, 2008 12:22 PM
അപ്പു said...
ഭാസി സാര്‍, നല്ലവരികള്‍ വായിക്കാനായതില്‍ സന്തോഷം.

മന്‍സൂര്‍, ഇതിവിടെ പബ്ലിഷ് ചെയ്തതിനു നന്ദി.

February 12, 2008 12:23 PM
അഗ്രജന്‍ said...
നന്നായിരിക്കുന്നു ഈ വരികള്‍


അഭിനന്ദങ്ങള്‍ രണ്ട് പേര്‍ക്കും

February 12, 2008 12:53 PM
ദ്രൗപദി said...
നല്ല വരികള്‍...
ആശംസകള്‍

February 12, 2008 1:06 PM
മിന്നാമിനുങ്ങുകള്‍ //സജി.!! said...
മാഷെ കവിത നന്നായിരിക്കുന്നു കൂടെ ഇന്നലെകളിലേയ്ക്കൊരു മടക്കയാത്രയും.. നന്നായിരിക്കുന്നു ഭാവുകങ്ങള്‍.
പിന്നെ നമ്മുടെ മഴത്തുള്ളിയുടെ ഡിസൈനിങ്ങും അതും സൂപ്പര്‍.

February 12, 2008 1:16 PM
വേണു venu said...
മാഷേ,
കവിത നൊമ്പരപ്പെടുത്തുന്നതായിരുന്നു.
ആസ്വദിച്ചു ആ നൊമ്പര പൂക്കള്‍. ഭാവുകങ്ങള്‍.

February 13, 2008 4:30 AM
ഉപാസന | Upasana said...
പിഡി‌എഫില്‍ നിന്ന് ചുവടു മാറി അല്ലേ..?

കവിത ഇഷ്ട്മായി
ആശംസകള്‍
:)
ഉപാസന

February 13, 2008 9:53 AM
ഗീതാഗീതികള്‍ said...
ഈ വഴി താണ്ടി മുന്‍പേഗമിച്ചവരെ ഓര്‍ക്കുകയും അവര്‍ ബാക്കി വച്ചുപോയ നന്മതിന്മകളെ അംഗീകരിച്ചാദരിക്കുകയും ചെയ്യുന്നൊരു മനസ്സ് ചിത്രീകരിച്ചിരിക്കുന്ന ഈ കവിത ഹൃദ്യമായിരിക്കുന്നു....

ശ്രീ. ഭാസിക്ക് അഭിനന്ദനങ്ങള്‍!

February 13, 2008 1:14 PM
എം കെ ഭാസി said...
അഗ്രജന്‍, ദ്രൌപദി, മിന്നാമിനുങ്ങുകള്‍, വേണു, ഉപാസന, ഗീത, കുറുമാന്‍, മലയാളനാട്‌, അപ്പു ---
നന്ദി, നന്ദി!

February 13, 2008 11:59 PM
BLOGKUT said...
You have a nice blog ...

February 14, 2008 12:01 AM
ebin said...
Nice work..

February 17, 2008 7:13 PM
Post a Comment

Older Post Home
Subscribe to: Post Comments (Atom)