ഇതിലേ നടന്നവര്‍,
ഈമണല്‍ത്തരികളില്‍
മായാത്ത പദമുദ്ര
വീഴ്ത്തിയീ വഴികളി -
ലൂടേ നടന്നവര്‍,
തപ്തമീ മണ്ണിന്റെ
പൊള്ളുന്ന ദുഃഖങ്ങള്‍
സ്വന്തമാത്മാവിലേയ് -
ക്കൊപ്പിയെടുത്തവര്‍,
തിരയുള്ള, ചുഴിയുള്ള
കടലിന്റെ നടുവിലൂ -
ടൊരു നീലരാത്രിയില്‍
എതിരേ തുഴഞ്ഞവര്‍,
അലിവിന്റെ നനവുള്ള
വിരല്‍ മുദ്ര ചാര്‍ത്തിയീ
വഴികളിലിന്നലെ -
യെങ്ങോ മറഞ്ഞവര്‍,
ഒരു നാദധാരയില്‍
സ്വരരാഗ ഗംഗയില്‍
ഒരു നേര്‍ത്ത ലയമാ -
യലിഞ്ഞങ്ങു ചേര്‍ന്നവര്‍,
അവര്‍ പണ്ടു പാടിയ
പഴയ ഗാനങ്ങളെ
പുതിയൊരീണത്തിലായ്
തുടരുന്നതെങ്ങിനെ?
അറിയാതെ ഞാനിരിക്കുന്നു.
അവരാണു തന്നതെ -
ന്നോര്‍മ്മകള്‍ക്കീമഴ -
വില്ലെന്നു ഞാനറിഞ്ഞില്ല.
അവരാണു തന്നതെന്
കൈകളിലീമുള -
ന്തണ്ടെന്നു ഞാനറിഞ്ഞില്ല.
അവരാണു തന്നതെന്
കരളിനീത്തീക്കനല്‍
അതു ഞാനറിഞ്ഞതേയില്ല.
അവരിന്നുമെരിയുന്നു
തിരിനാളമായുള്ളില്‍
അതു മാത്രമാണു ഞാനറിവൂ -
അതുമാത്രം ... അതുമാത്രം...അറിവൂ.
Sunday, January 27, 2008
ഇതിലേ നടന്നവര്‍
Subscribe to:
Post Comments (Atom)
4 comments:
ഭാസി ചേട്ട
വളരെ മനോഹരമായിരികുന്നു കവിത
ഇന്നലെകളുടെ വഴിയാത്രയില്‍
കൊഴിഞ്ഞു പോയ ഓര്‍മ്മകളുടെ
മധുരനോവുണര്ത്തുന്ന വരികള്‍
ഇനിയും ഇത്തരം കവിതകള്‍ പ്രതീക്ഷികുന്നു
നന്മകള് നേരുന്നു
നന്ദി, മന്‍സൂര്‍.
കവിത ഇഷ്ട്മായി....നല്ല വരികള്‍
ശ്രീവല്ലഭന് said...
എന്റെ ഗുരുവായൂരപ്പാ,
നാലുമാസത്തില്‍ ആദ്യമായ് ഒരു തേങ്ങായുടക്കാന്‍ കിട്ടിയ അവസരം!
ഠേ....ഠേ....ഠേ....
മൂന്നെണ്ണം ഇരിക്കട്ടെ..
ഭാസി, നല്ല വരികള്‍.... നല്ല ചിത്രവും...
February 11, 2008 6:17 PM
പ്രിയ ഉണ്ണികൃഷ്ണന് said...
നല്ല വരികള്‍.
ഓ.ടോ: ഒരവസരം കിട്ടീപ്പോ ആക്രാന്തം കാണിക്കുന്നോ വല്ലഭന്‍ജീ
February 11, 2008 6:41 PM
കാപ്പിലാന് said...
good lines bhaasi
February 11, 2008 7:10 PM
വാല്മീകി said...
നല്ല വരികള്‍ ഭാസിയേട്ടാ..
February 11, 2008 7:36 PM
നിരക്ഷരന് said...
അവര്‍ പണ്ട് പാടിയ പഴയ ഗാനങ്ങളെ
പുതിയൊരീണങ്ങളില്‍ തുടരുന്നതെങ്ങിനെ..?
നന്നായിരിക്കുന്നു ഭാസീ...
February 11, 2008 9:37 PM
ഏ.ആര്. നജീം said...
ഭാസി ഭായ്....
കവിത നന്നായിരിക്കുന്നു....
മന്‍സൂര്‍ ഭായ്....
അഭിനന്ദനങ്ങള്‍.. ഈ നല്ല കവിതയെ എല്ലാ ഭംഗിയോടും കൂടി അവതരിപ്പിച്ചതിന്
February 11, 2008 10:31 PM
ശ്രീ said...
നല്ല വരികള്‍, മാഷേ.
:)
February 12, 2008 3:14 AM
പോങ്ങുമ്മൂടന് said...
നന്നായിരിക്കുന്നു
February 12, 2008 3:53 AM
Sharu.... said...
നല്ല വരികള്‍....മനോഹരമായ ചിത്രവും...:)
February 12, 2008 4:49 AM
എം കെ ഭാസി said...
ശ്രീവല്ലഭന്, പ്രിയ, കാപ്പിലാന്,വാല്മീകി, നിരക്ഷരന്,നജീം,ശ്രീ, പോങ്ങുമ്മൂടന്,ഷാരു -
എല്ലാവര്ക്കും നന്ദി!
February 12, 2008 5:00 AM
ശെഫി said...
വരികളും ചിത്രം സുന്ദരം
മന്‍സൂര്‍,,ഭാസി അഭിനന്ദങ്ങള്‍
February 12, 2008 5:26 AM
മന്‍സുര്‍ said...
ഭാസിയേട്ടാ ...
നല്ല വരികള്‍
കാലം മായ്ക്കാത്ത പാദമുദ്രകള്‍
ഇന്നും വിണ്ണിലെ ഓര്‍മ്മകളായ്
നാം മറക്കുന്ന ഇന്നലെകള്‍
ഓര്‍മ്മകളില്‍ ഉണരുന്നു...ഒരു സ്വപ്നമായ്
യാത്ര തുടരുകയാണ്....അന്ത്യമില്ലാതെ
നന്മകള് നേരുന്നു
February 12, 2008 6:35 AM
മഴതുള്ളികിലുക്കം said...
ഭാസി മാഷേ...
മനോഹരമായ ഈ കവിത മഴതുള്ളിക്ക് അയച്ചു തന്നതിന് നന്ദി.
ഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു.
മഴതുള്ളികിലുക്കത്തെ സ്നേഹികുന്ന എല്ലാ മഴത്തുള്ളികള്‍ക്കും നന്ദി.
സഹയാത്രികന്.മന്‍സൂര്‍.പ്രയാസി
February 12, 2008 6:39 AM
ഹരിശ്രീ said...
ഭാസി ഭായ്,
മനോഹരമായ വരികള്‍....
മഴത്തുള്ളിക്കിലുക്കം,
മന്‍സൂര്‍ ഭായ്,
ചിത്രവും സൂപ്പര്‍....
ആശംസകാള്‍
February 12, 2008 6:50 AM
പ്രയാസി said...
nalla varikal..:)
February 12, 2008 8:02 AM
sivakumar ശിവകുമാര്‍ said...
നല്ല വരികള്‍...നല്ല ഭാവന....
February 12, 2008 10:58 AM
എം കെ ഭാസി said...
ആരോടു നന്ദി പറയേണ്ടു ഞാന്‍?
ശെഫി, ഹരിശ്രീ, പ്രവാസി, ശിവകുമാര്‍ -
നിങ്ങള്‍ക്കു നന്ദി!.
പിന്നെ, മഴത്തുള്ളിക്കിലുക്കത്തിന്റെ
പിന്നിലുള്ള മഴത്തുള്ളികള്‍ക്കും.
February 12, 2008 11:27 AM
ശ്രീവല്ലഭന് said...
ഭാസി സാര്‍,
ഇപ്പോഴാണ് പ്രൊഫൈല്‍ നോക്കിയത്. ഞാനൊന്നു വെറുതെ ഞെട്ടിപ്പോയ്.......
വരികള്‍ ഇഷ്ടപ്പെട്ടപ്പോള്‍ ആദ്യം വന്ന് തേങ്ങയുടച്ചു പോയി..... ആദ്യം വന്ന് ആധികാരികമായ് പേരു വിളിച്ചതിന്റെ ജാള്യത മറച്ചു വയ്ക്കുന്നില്ല! ക്ഷമിക്കുമല്ലോ.....
February 12, 2008 11:37 AM
നിരക്ഷരന് said...
ഭാസി സാര്‍
ക്ഷമിക്കണം. താങ്കളുടെ പ്രായവും, കാര്യങ്ങളും ഒന്നും അറിയാതെ, പേര് വിളിച്ച് സംബോധന ചെയ്തതിനാണ് മാപ്പ് ചോദിക്കുന്നത്. ഇപ്പോഴാണ് വെബ് സൈറ്റ് നോക്കിയത്.
സായിപ്പുമായി ഇടപഴകാന്‍ തുടങ്ങിയശേഷം കിട്ടിയ ഒരു ദുശ്ശീലമാണിതൊക്കെ. കണ്ടില്ല, കേട്ടില്ല എന്ന് കണക്കാക്കുമല്ലോ
-നിരക്ഷരന്
manojravindran@gmail.com
February 12, 2008 11:40 AM
കുറുമാന് said...
ഭാസി സര്, വളരെ നന്നായിരിക്കുന്നു ഈ കവിത
അഭിനന്ദനങ്ങള്‍
February 12, 2008 11:59 AM
മലയാളനാട് said...
ഭാസി ഭായ്....
കവിത നന്നായിരിക്കുന്നു.
February 12, 2008 12:22 PM
അപ്പു said...
ഭാസി സാര്‍, നല്ലവരികള്‍ വായിക്കാനായതില്‍ സന്തോഷം.
മന്‍സൂര്‍, ഇതിവിടെ പബ്ലിഷ് ചെയ്തതിനു നന്ദി.
February 12, 2008 12:23 PM
അഗ്രജന് said...
നന്നായിരിക്കുന്നു ഈ വരികള്‍
അഭിനന്ദങ്ങള്‍ രണ്ട് പേര്‍ക്കും
February 12, 2008 12:53 PM
ദ്രൗപദി said...
നല്ല വരികള്‍...
ആശംസകള്‍
February 12, 2008 1:06 PM
മിന്നാമിനുങ്ങുകള്‍ //സജി.!! said...
മാഷെ കവിത നന്നായിരിക്കുന്നു കൂടെ ഇന്നലെകളിലേയ്ക്കൊരു മടക്കയാത്രയും.. നന്നായിരിക്കുന്നു ഭാവുകങ്ങള്‍.
പിന്നെ നമ്മുടെ മഴത്തുള്ളിയുടെ ഡിസൈനിങ്ങും അതും സൂപ്പര്‍.
February 12, 2008 1:16 PM
വേണു venu said...
മാഷേ,
കവിത നൊമ്പരപ്പെടുത്തുന്നതായിരുന്നു.
ആസ്വദിച്ചു ആ നൊമ്പര പൂക്കള്‍. ഭാവുകങ്ങള്‍.
February 13, 2008 4:30 AM
ഉപാസന | Upasana said...
പിഡിഎഫില്‍ നിന്ന് ചുവടു മാറി അല്ലേ..?
കവിത ഇഷ്ട്മായി
ആശംസകള്‍
:)
ഉപാസന
February 13, 2008 9:53 AM
ഗീതാഗീതികള്‍ said...
ഈ വഴി താണ്ടി മുന്പേഗമിച്ചവരെ ഓര്‍ക്കുകയും അവര്‍ ബാക്കി വച്ചുപോയ നന്മതിന്മകളെ അംഗീകരിച്ചാദരിക്കുകയും ചെയ്യുന്നൊരു മനസ്സ് ചിത്രീകരിച്ചിരിക്കുന്ന ഈ കവിത ഹൃദ്യമായിരിക്കുന്നു....
ശ്രീ. ഭാസിക്ക് അഭിനന്ദനങ്ങള്‍!
February 13, 2008 1:14 PM
എം കെ ഭാസി said...
അഗ്രജന്, ദ്രൌപദി, മിന്നാമിനുങ്ങുകള്‍, വേണു, ഉപാസന, ഗീത, കുറുമാന്, മലയാളനാട്, അപ്പു ---
നന്ദി, നന്ദി!
February 13, 2008 11:59 PM
BLOGKUT said...
You have a nice blog ...
February 14, 2008 12:01 AM
ebin said...
Nice work..
February 17, 2008 7:13 PM
Post a Comment
Older Post Home
Subscribe to: Post Comments (Atom)
Post a Comment