താഴെയീയഴിമുഖങ്ങളില്‍ക്കൊടും
കാറ്റിരമ്പിയ രാത്രിയില്‍
ആഞ്ഞുലഞ്ഞ കടലാസുതോണിയില്‍
ഏകനായിവിടെയെത്തി ഞാന്‍.
പാതിരാത്രി, നിശ്ശബ്ദമീനിഴല്‍-
പ്പാതയില്‍ വന്നു നില്പു ഞാന്‍.
തഴെയീമരുഭൂമി; മേലിരുള്‍
മൂടി നില്ക്കുന്ന വാനിടം.
ദൂരചക്രവാളങ്ങളില്‍ക്കരി-
ങ്കാറു മാത്രമാണെങ്കിലും
ഇവിടെ വീണു തളര്‍ന്നുറങ്ങുവാന്‍
അനുവദിക്കരുതെന്നെ നീ.
ഇതിലെ, യിന്നിയുമുദയ രശ്മികള്‍
തിരി കൊളുത്തുവാനെത്തിടും
ഇതിലെ, യിന്നിയുമന്തിമേഘങ്ങള്‍
നിഴല്‍ വിരിക്കുവാനെത്തിടും.
പവിഴമല്ലികള്‍ പൂത്തുനില്ക്കുമീ
ചെറിയ താഴ്വരയിങ്കലെന്‍
വഴികളില്‍ക്കണ്ട തണല്‍ മരങ്ങളേ!
പറവതെങ്ങിനെ നന്ദി ഞാന്‍?
Tuesday, February 26, 2008
അഴിമുഖം
Subscribe to:
Post Comments (Atom)
1 comment:
കൊള്ളാം,
ആശംസകള്‍.
Post a Comment