കെട്ടടങ്ങുന്നൂ മുന്നി-
ലിച്ചിതാഗ്നി തന് നാളം
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന് നിഴല്‍ മാത്രം.
ഇതിലേയേകാന്തമാം
കല്പടവിങ്കല്ക്കൂടി
മൃതിയിന്നലെ നഗ്ന-
പാദനായണഞ്ഞതും
നനവാര്‍ന്നൊരീ വെള്ള-
മണലില്ക്കാണും നീണ്ട
പദമുദ്രയും, നേര്‍ത്തു
നേര്ത്തുപോയ് മറയുന്ന
വഴിയും, വഴിവക്കില്‍
പൂത്ത പൊന്നശോകത്തിന്‍
തണലും, തണലത്തു
ശന്തമായുറങ്ങുമീ-
അസ്ഥിമാടത്തിന് പരി-
ശുദ്ധി തന് സുഗന്ധം പോല്‍
ഇപ്പൊഴുമെന്നാത്മാവില്‍
നിറയും വെളിച്ചവും
ഓര്‍ത്തിരിക്കുന്നൂ വീണ്ടും
മൌനമേ! നീയും ഞാനും
ആര്ത്തിരമ്പുമീക്കാല-
സിന്ധുവിന് തീരങ്ങളില്‍.
ഭൂതകാലത്തിന് ദുഃഖ-
സാന്ദ്രമാമേതൊ യക്ഷ-
ഗാനമീത്തെക്കന് കാറ്റില്‍
നീന്തി വന്നെത്തും നേരം
അരികത്താണെങ്കിലു-
മകലത്തെങ്ങോ നോക്കി
ഇരുളില്‍ കൂനിക്കൂടി-
യന്യരെപ്പോലീരാവില്
ഇടവപ്പാതിക്കാറ്റില്
മഴയില്‍, കൂലം കത്തി-
യൊഴുകിപ്പോകുന്നൊരീ-
പ്പുഴ തന് കരയ്ക്കൊന്നും
ഉരിയാടാതേ, മുട്ടി-
യുരുമ്മിക്കൊണ്ടേ നമ്മ-
ളിരിപ്പൂ വാചാലമാം
മൌനമേ! നീയും ഞാനും.
കെട്ടടങ്ങുന്നൂ മുന്നി-
ലിച്ചിതാഗ്നി തന് നാളം
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന് നിഴല്‍ മാത്രം.
ഓര്‍മ്മ തന് സഹ്യാദ്രിയില്‍
മുട്ടി നില്ക്കുമെന് വര്‍ഷ-
മേഘമേ! വരൂ, വന്നു
താണു പെയ്യുക വേഗം.
താഴ്വരത്തടത്തിലൂ -
ടൊഴുകിപ്പോകും നിന്റെ
തീരത്തു കൈയില്‍ ക്കട -
ലാസുതോണിയുമായി
വന്നു നില്ക്കുവാന് മോഹം!
എന്നുമീയോളങ്ങളില്
മുങ്ങുവാനല്ലോ മുങ്ങി -
പ്പൊങ്ങുവാനല്ലോ യോഗം.
കെട്ടടങ്ങുന്നൂ മുന്നി -
ലിച്ചിതാഗ്നി തന് നാളം;
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന് സ്മൃതി മാത്രം.
ലിച്ചിതാഗ്നി തന് നാളം
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന് നിഴല്‍ മാത്രം.
ഇതിലേയേകാന്തമാം
കല്പടവിങ്കല്ക്കൂടി
മൃതിയിന്നലെ നഗ്ന-
പാദനായണഞ്ഞതും
നനവാര്‍ന്നൊരീ വെള്ള-
മണലില്ക്കാണും നീണ്ട
പദമുദ്രയും, നേര്‍ത്തു
നേര്ത്തുപോയ് മറയുന്ന
വഴിയും, വഴിവക്കില്‍
പൂത്ത പൊന്നശോകത്തിന്‍
തണലും, തണലത്തു
ശന്തമായുറങ്ങുമീ-
അസ്ഥിമാടത്തിന് പരി-
ശുദ്ധി തന് സുഗന്ധം പോല്‍
ഇപ്പൊഴുമെന്നാത്മാവില്‍
നിറയും വെളിച്ചവും
ഓര്‍ത്തിരിക്കുന്നൂ വീണ്ടും
മൌനമേ! നീയും ഞാനും
ആര്ത്തിരമ്പുമീക്കാല-
സിന്ധുവിന് തീരങ്ങളില്‍.
ഭൂതകാലത്തിന് ദുഃഖ-
സാന്ദ്രമാമേതൊ യക്ഷ-
ഗാനമീത്തെക്കന് കാറ്റില്‍
നീന്തി വന്നെത്തും നേരം
അരികത്താണെങ്കിലു-
മകലത്തെങ്ങോ നോക്കി
ഇരുളില്‍ കൂനിക്കൂടി-
യന്യരെപ്പോലീരാവില്
ഇടവപ്പാതിക്കാറ്റില്
മഴയില്‍, കൂലം കത്തി-
യൊഴുകിപ്പോകുന്നൊരീ-
പ്പുഴ തന് കരയ്ക്കൊന്നും
ഉരിയാടാതേ, മുട്ടി-
യുരുമ്മിക്കൊണ്ടേ നമ്മ-
ളിരിപ്പൂ വാചാലമാം
മൌനമേ! നീയും ഞാനും.
കെട്ടടങ്ങുന്നൂ മുന്നി-
ലിച്ചിതാഗ്നി തന് നാളം
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന് നിഴല്‍ മാത്രം.
ഓര്‍മ്മ തന് സഹ്യാദ്രിയില്‍
മുട്ടി നില്ക്കുമെന് വര്‍ഷ-
മേഘമേ! വരൂ, വന്നു
താണു പെയ്യുക വേഗം.
താഴ്വരത്തടത്തിലൂ -
ടൊഴുകിപ്പോകും നിന്റെ
തീരത്തു കൈയില്‍ ക്കട -
ലാസുതോണിയുമായി
വന്നു നില്ക്കുവാന് മോഹം!
എന്നുമീയോളങ്ങളില്
മുങ്ങുവാനല്ലോ മുങ്ങി -
പ്പൊങ്ങുവാനല്ലോ യോഗം.
കെട്ടടങ്ങുന്നൂ മുന്നി -
ലിച്ചിതാഗ്നി തന് നാളം;
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന് സ്മൃതി മാത്രം.
2 comments:
വളരെ നല്ല വരികള്‍!
Post a Comment