.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: നൂപുര ധ്വനി 2 - ആലാപനം

Wednesday, February 6, 2008

നൂപുര ധ്വനി 2 - ആലാപനം

ആലാപനം : സ്റ്റാന്‍ലി അഗസ്റ്റിന്‍


സിംഗപ്പൂര്‍ കൈരളീ‍കലാനിലയത്തിന്‍റെ ഒരു
നാടകത്തിനു വേണ്ടി എഴുതിയ ഗാനങ്ങള്‍.

ആരാണു പിന്നെയും?

ആരാണു പിന്നെയുമീനിലാവില്‍
പാടാന്‍ പറയുന്നു പാതിരാവില്‍?

ഒരു രക്ത കുങ്കുമപ്പൊട്ടു പോലെ
അകലെ നീ മാഞ്ഞുപോയ്‌ സന്ധ്യ പോലെ
വിജന വനാന്തരവീഥിയില്‍ പിന്‍ -
തുടരുകയാണു ഞാന്‍ നിഴലു പോലെ.

ഒരുവര്‍ഷമേഘമായ്‌ ഞാനലഞ്ഞു
ഒരു മഴവില്ലായി നീ മറഞ്ഞു'
ഒരു ദുഃഖഗാനത്തിന്‍ താളമായി
ലയമായി നീയെന്നില്‍ വീണുറങ്ങി.

ഇനിയെന്‍ നിശാഗന്ധി പൂക്കുകില്ലേ?
ഇനിയെന്‍റെ രാപ്പാടി പാടുകില്ലേ?
നീളുമീനിശ്ശബ്ദ മേഖലയില്‍
നീയുമീഞാനുമലിഞ്ഞുചേര്‍ന്നു.

ഒരു മോഹഭംഗമായ്‌

ഒരു മോഹഭംഗമായ്‌
അലയുന്നു നീ ചിത്ര -
ശലഭമായിന്നുമെന്‍
താഴ്വരയില്‍.

ചിറകറ്റു വീഴുവാന്‍
എന്തിനെന്‍ ദുഃഖങ്ങള്‍
പുകയും ശ്രീകോവില്‍ നീ
തേടി വന്നു?

പിരിയുവാനെങ്കില്‍ നാം
ഈ മനോഹാരിയാം
തീരത്തിലെന്തിനു
കണ്ടുമുട്ടി?

വിജനമീ വീഥിയില്‍
തിരയുന്നു നിന്നെ ഞാന്‍
വിഫലമാണെങ്കിലും
അന്നുമിന്നും.

പറയാന്‍ മറന്നുപോയ്‌
നിന്നെ ഞാന്‍ സ്നേഹിപ്പു
നിന്നെ ഞാന്‍ സ്നേഹിപ്പു
നിന്നെ മാത്രം.
http://mkbhasi.googlepages.com/NoopuraDhwani2.mp3

1 comment:

മന്‍സുര്‍ said...

ഭാസി മാഷേ...

അഭിനന്ദനങ്ങള്‍

നന്നായിരിക്കുന്നു. കൂടുതലിഷ്ടമായത്‌
ഒരു മോഹഭംഗമാണ്‌
സ്റ്റാന്‍ലിയുടെ ആലാപനം നന്നായിരുന്നു


നന്‍മകള്‍ നേരുന്നു