.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: ഇനി ഞാനുറങ്ങട്ടെ - ആലാപനം

Thursday, February 14, 2008

ഇനി ഞാനുറങ്ങട്ടെ - ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌


കല്‍വിളക്കുകള്‍ കെട്ടൂ
കോവിലില്‍; ക്കരിനീല
വിഗ്രഹം മിഴിയട -
ച്ചുറങ്ങീ ; തഴുതിട്ട

ഗോപുര നടവാതില്‍
മന്ദമായ്‌ത്തുറന്നിരുള്‍ -
ക്കാവുകള്‍ കടന്നു ഞാ -
നീവഴി നടക്കുന്നു.

പായലായ്‌ മയങ്ങുന്നു
കല്പടവിങ്കല്‍ വീണു
കാലങ്ങ; ളതിന്‍ താഴെ
നീണ്ടു നീണ്ടൊഴുകുന്നു

നദി പിന്നെയും; മണല്‍ -
പ്പരപ്പില്‍ക്കൂടേ മാഞ്ഞ
പദമുദ്രകള്‍ തേടി
ഞാനലയുന്നൂ വീണ്ടും.

വെളിച്ചം കടക്കാത്ത
മനസ്സിന്‍ ശീകോവില്‍ വി -
ട്ടിവിടെ, ത്തണുപ്പാര്‍ന്ന
രാവിലേകനായ്‌ വന്നു

നില്ക്കുന്നൂ, നിരാലംബ
മൂഢവിശ്വാസങ്ങള്‍ വീ -
ണടിയും വിമൂകമാ -
മീശ്ശവപ്പറമ്പില്‍ ഞാന്‍.

എന്മിഴി, വിരല്‍ത്തുമ്പാല്‍
തഴുകും പ്രകാശമേ!
നിന്മടിയിങ്കല്‍ ത്തളര്‍ -
ന്നിനി ഞാനുറങ്ങട്ടെ!

1 comment:

ഗീത said...

കവിത ഇഷ്ടപ്പെട്ടു, ശ്രീ. ഭാസി സാര്‍.