.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: അഴിമുഖം

Tuesday, February 26, 2008

അഴിമുഖം

താഴെയീയഴിമുഖങ്ങളില്‍ക്കൊടും
കാറ്റിരമ്പിയ രാത്രിയില്‍

ആഞ്ഞുലഞ്ഞ കടലാസുതോണിയില്‍
ഏകനായിവിടെയെത്തി ഞാന്‍.

പാതിരാത്രി, നിശ്ശബ്ദമീനിഴല്‍-
പ്പാതയില്‍ വന്നു നില്പു ഞാന്‍.

തഴെയീമരുഭൂമി; മേലിരുള്‍
മൂടി നില്ക്കുന്ന വാനിടം.


ദൂരചക്രവാളങ്ങളില്‍ക്കരി-
ങ്കാറു മാത്രമാണെങ്കിലും

ഇവിടെ വീണു തളര്‍ന്നുറങ്ങുവാന്‍
അനുവദിക്കരുതെന്നെ നീ.

ഇതിലെ, യിന്നിയുമുദയ രശ്മികള്‍
തിരി കൊളുത്തുവാനെത്തിടും

ഇതിലെ, യിന്നിയുമന്തിമേഘങ്ങള്‍
നിഴല്‍ വിരിക്കുവാനെത്തിടും.


പവിഴമല്ലികള്‍ പൂത്തുനില്ക്കുമീ
ചെറിയ താഴ്വരയിങ്കലെന്‍

വഴികളില്‍ക്കണ്ട തണല്‍ മരങ്ങളേ!
പറവതെങ്ങിനെ നന്ദി ഞാന്‍?

1 comment:

ഫസല്‍ ബിനാലി.. said...

കൊള്ളാം,
ആശംസകള്‍.