.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: മഞ്ജു മധുരമാം സ്വപ്നം - ആലാപനം

Monday, February 4, 2008

മഞ്ജു മധുരമാം സ്വപ്നം - ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌




ഏലങ്ങള്‍ പൂക്കുന്ന കാട്ടില്‍ - നിന്നും
നീണ്ട നെല്പാടത്തിലൂടെ
താമരച്ചോലയിലൂടെ - നിന
ക്കായി ഞാന്‍ കൊണ്ടു വരുന്നു
മഞ്ഞുമണികള്‍ തിളങ്ങും- കൊച്ചു
മഞ്ജു മധുരമീ സ്വപ്നം.

ഓമനേ! നിന്മിഴി പൂട്ടൂ - കാട്ടു
വേപ്പുമരത്തിനു ചുറ്റും
മിന്നാമിനുങ്ങുകള്‍ പാറു - ന്നഗ്നി
നൃത്തം തുടങ്ങിക്കഴിഞ്ഞു.
ചെമ്പനീര്‍ക്കാവിന്‍റെ മാറില്‍ - നിന്നും
കട്ടു ഞാനീക്കൊച്ചു സ്വപ്നം.
കുഞ്ഞേ! നിനക്കിന്നു നല്‍കാ - നായി
മഞ്ജു മധുരമീ സ്വപ്നം.

കണ്‍മണീ! നീയുറങ്ങീടൂ - നേര്‍ത്ത
സ്വര്‍ണ്ണ നിലാവിലീ രാവില്‍
മിന്നുന്നു താരകള്‍ ചുറ്റും- മന്ദം
ഒന്നു തലോടി ഞാന്‍ നിന്നില്‍
മെല്ലെയമര്‍ത്തുകയല്ലോ - കൊച്ചു
മഞ്ജു മധുരമീ സ്വപ്നം.

(The original English version by Sarojini Naidu )

1 comment:

Anonymous said...

Please sign online petition STOP ATTACKING BLOGGERS and save malayalam blogging.

ദയവായി STOP ATTACKING BLOGGERS എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടു ശൈശവാവസ്ഥയിലുള്ള മലയാളം ബ്ലോഗിങ്ങിനെ രക്ഷിക്കുക.