.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: നീര്‍മാതളം

Sunday, December 2, 2007

നീര്‍മാതളം



തളിരിട്ടു നില്‍ക്കുമീ നീര്‍മാതളത്തിന്‍റെ
തണലത്തു നാമിരിക്കുന്നു.

അകലെ, പ്പടിഞ്ഞാറു ചായുന്ന സന്ധ്യയില്‍
നിഴലുകള്‍ നീണ്ടു വരുന്നു.

അരികില്‍ നീ ചേര്‍ന്നിരുന്നെന്തിനോ പിന്നെയും
മിഴികളെന്‍ നേര്‍ക്കുയര്‍ത്തുന്നു.

ഒരു വാക്കു പോലും പറയാതെ നാം രണ്ടു
വഴികളായ്‌ വേര്‍പിരിയുന്നു.

ഇതിലെ ഞാനെന്തിനു വന്നുവെന്നോ സഖി!
ഇവിടെയിന്നീവഴി വീണ്ടും?

ഇതിലേ, വിമൂകമീയേകാന്ത സന്ധ്യയില്‍
തനിയേ നടക്കുവാന്‍ മാത്രം!

തളിരുകള്‍ വാടുമീ നീര്‍മാതളത്തിന്‍റെ
തണലത്തിരിക്കുവാന്‍ മാത്രം!

1 comment:

വല്യമ്മായി said...

ഈണമിട്ട് പാടാന്‍ കഴിയുന്ന വരികള്‍. നന്നായിരിക്കുന്നു.