വര്‍ഷകാലങ്ങള്‍ കുത്തിയൊലിച്ചെന്‍
മുന്നിലൂടെക്കടന്നു പോകുമ്പോള്‍
ഈറനായി വരുന്ന ഹേമന്തം
നാണമാര്‍ന്നടി വച്ചണയുമ്പോള്‍
ദാഹമാര്‍ന്നൊരീ മണ്ണിന്റെ മാറില്‍
വേനല്‍ വീണു തളര്‍ന്നുറങ്ങുമ്പോള്‍
ഫുല്ലവാസന്ത കാന്തികള്‍ ലജ്ജാ-
നമ്രമിങ്ങുവന്നെത്തി നോക്കുമ്പോള്‍
മുത്തെടുക്കുവാന്‍ മുങ്ങി നില്ക്കുന്നൂ
മുക്കുവച്ചെറു കുട്ടികള്‍ നിങ്ങള്‍.
തപ്തമീ മരുഭൂമി തന് ദുഃഖ-
ചിന്തയെന്റേതാണെന്നറിയുമ്പോള്‍
വാടിവീണ കിനാവുകള്‍ പോലെ
വീണപൂവുകള്‍ നോക്കി നില്ക്കുമ്പോള്
പെയ്യുവാന്‍ വിങ്ങിത്താണു വന്നെത്തും
വര്‍ഷകാലമേഘങ്ങളെപ്പോലെ
താത കണ്വന്റെ ദുഃഖമെന്നുള്ളില്‍
കൂടുകെട്ടിക്കഴിയുകയല്ലോ.
ഞാനറിയാതെന്നുള്ളിലുറങ്ങും
സാഗരത്തിന്നഗാധതയിങ്കല്‍
മുത്തെടുക്കുവാനെങ്ങുനിന്നെത്തി
മുക്കുവച്ചെറു കുട്ടികള്‍ നിങ്ങള്‍?
Friday, December 14, 2007
മുത്തുകള്‍
Subscribe to:
Post Comments (Atom)
2 comments:
“തപ്തമീ മരുഭൂമി തന് ദുഃഖ-
ചിന്തയെന്റേതാണെന്നറിയുമ്പോള്‍
വാടിവീണ കിനാവുകള്‍ പോലെ
വീണപൂവുകള്‍ നോക്കി നില്ക്കുമ്പോള്
...........
ഞാനറിയാതെന്നുള്ളിലുറങ്ങും
സാഗരത്തിന്നഗാധതയിങ്കല്‍... ”
നല്ല വരികള്‍, മാഷേ...
:)
നല്ല കവിത...നന്നായി മാഷേ..
Post a Comment